
കൊച്ചി : പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ വിളിക്കാതിരുന്നത് മോശമായിപ്പോയെന്ന് ശശി തരൂർ എം പി. ആ അഭിപ്രായമുള്ളതുകൊണ്ടാണ് ചടങ്ങ് കോൺഗ്രസ് ബഹിഷ്ക്കരിക്കുന്നതെന്നും ശശി തരൂർ വ്യക്തമാക്കി. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എൻസിപി, എസ് പി, ആർജെഡി, സിപിഐ, സിപിഎം, മുസ്ലിംലീഗ്, ജാർക്കണ്ട് മുക്തി മോർച്ച, നാഷണൽ കോൺഫറൻസ്, കേരളാ കോൺഗ്രസ് എം, ആർഎസ്പി, രാഷ്ട്രീയ ലോക്ദൾ, വിടുതലൈ ചിരുതൈഗൽ കച്ചി, എംഡിഎംകെ അടക്കം 19 പാർട്ടികൾ ഇതുമായി ബന്ധപ്പെട്ട് സംയുക്ത പ്രസ്താവനയിറക്കിയിട്ടുണ്ട്. ബിആർഎസ് പാർട്ടി നിലപാടറിയിച്ചിട്ടില്ല. വൈഎസ്ആർ കോൺഗ്രസ് ഉൾപ്പടെ അഞ്ച് പാർട്ടികൾ ചടങ്ങിനെത്തും. ജെഡിഎസും ചടങ്ങിൽ പങ്കെടുക്കുമെന്ന് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
Read More : പാർലമെന്റ് മന്ദിര ഉദ്ഘാടനം: ചടങ്ങിൽ പങ്കെടുക്കുമെന്ന് ജെഡിഎസ്, വ്യക്തിതാത്പര്യം ഇല്ലെന്ന് ദേവഗൗഡ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam