' ഹിപ്പപ്പൊട്ടോമൊണ്‍സ്ട്രോസ്ക്യുപ്പിഡാലിയോഫോബിയ'; അനുകരണ വീഡിയോയ്ക്ക് തരൂരിന്‍റെ 'നീളന്‍' മറുപടി

By Web TeamFirst Published Jun 15, 2020, 4:54 PM IST
Highlights

കൊമേഡിയനായ സലോനി ഗൗര്‍ തരൂരിന്‍റെ ഇംഗ്ലീഷ് ഉച്ചാരണത്തെയും ഭാഷാ പ്രയോഗത്തെയും അനുകരിച്ച് പുറത്തിറക്കിയ വീഡിയോയ്ക്കുള്ള മറുപടിയിലാണ് പുതിയ വാക്കുകളുടെ പ്രയോഗം. 

ദില്ലി: കടിച്ചാല്‍ പൊട്ടാത്ത കടുകട്ടി ഇംഗ്ലീഷ് വാക്കുകളുടെ പ്രയോഗം കൊണ്ട് എപ്പോഴും ശ്രദ്ധിക്കപ്പെടുന്നയാളാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. തരൂര്‍ പ്രയോഗിക്കുന്ന വാക്കുകളുടെ അര്‍ത്ഥം കണ്ടെത്താനായി ഡിക്ഷണറി എടുക്കാന്‍ ഓടേണ്ടി വരും പലപ്പോഴും. ഇപ്പോഴിതാ തന്നെ അനുകരിച്ച് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് മറുപടിയുമായി ശശി തരൂര്‍ പുതിയ മൂന്ന് വാക്കുകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

''hippopotomonstrosesquipedaliophobia, garrulous, sesquipedalian'' എന്നീ പുതിയ വാക്കുകളാണ് തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്. കൊമേഡിയനായ സലോനി ഗൗര്‍ തരൂരിന്‍റെ ഇംഗ്ലീഷ് ഉച്ചാരണത്തെയും ഭാഷാ പ്രയോഗത്തെയും അനുകരിച്ച് പുറത്തിറക്കിയ വീഡിയോയ്ക്കുള്ള മറുപടിയിലാണ് പുതിയ വാക്കുകളുടെ പ്രയോഗം. സലോനി ഗൗറിന് തരൂര്‍ നല്‍കിയ മറുപടിയുടെ അര്‍ത്ഥം തിരഞ്ഞ് ഓടുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. സലോനി ഗൗറിന്‍റെ വീഡിയോയും ശശി തരൂരിന്‍റെ മറുപടിയും എന്തായാലും വീണ്ടും വൈറലായിരിക്കുകയാണ്.

Flattered by the comedic imitation. However, I would like to believe that I am not such a garrulous sesquipedalian... Clearly the artiste on the screen does not suffer from hippopotomonstrosesquipedaliophobia!

— Shashi Tharoor (@ShashiTharoor)
click me!