കേന്ദ്രമന്ത്രിയുടെ അക്കൗണ്ട് ലോക്ക് ചെയ്ത സംഭവം; ട്വിറ്ററിനോട് വിശദീകരണം തേടുമെന്ന് ശശി തരൂര്‍

Published : Jun 25, 2021, 05:09 PM IST
കേന്ദ്രമന്ത്രിയുടെ അക്കൗണ്ട് ലോക്ക് ചെയ്ത സംഭവം; ട്വിറ്ററിനോട് വിശദീകരണം തേടുമെന്ന് ശശി തരൂര്‍

Synopsis

'റാസ്പുടിൻ ' വൈറൽ വീഡിയോ പങ്കുവെച്ചതിന് തന്റെ അക്കൗണ്ടും ട്വിറ്റർ ഒരുതവണ ബ്ലോക്ക് ചെയ്തിരുന്നെന്നും തരൂര്‍ പറഞ്ഞു. 

ദില്ലി: കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ അക്കൗണ്ട് ലോക്ക് ചെയ്ത സംഭവത്തില്‍ ട്വിറ്ററിൽ നിന്ന് വിശദീകരണം തേടുമെന്ന് ശശി തരൂർ. മന്ത്രിയുടെ അക്കൗണ്ട് ലോക്ക് ചെയ്യാനുണ്ടായ കാരണം, നടപടികൾ എന്നിവ ആരായും. 'റാസ്പുടിൻ ' വൈറൽ വീഡിയോ പങ്കുവെച്ചതിന് തന്‍റെ അക്കൗണ്ടും ട്വിറ്റർ ഒരുതവണ ബ്ലോക്ക് ചെയ്തിരുന്നെന്നും തരൂര്‍ പറഞ്ഞു. പാര്‍ലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനാണ് തരൂര്‍.

ഒര് മണിക്കൂറോളമാണ് ട്വിറ്റര്‍ കേന്ദ്രമന്ത്രിയുടെ അക്കൌണ്ട് ലോക്ക് ചെയ്തത്. ട്വിറ്റര്‍ അവകാശപ്പെടും പോലെ അവര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ വക്താക്കളല്ലെന്ന് ഈ നടപടി വ്യക്തമാക്കുന്നെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. ട്വിറ്റർ വരക്കുന്ന വരയിൽ നിന്നില്ലങ്കിൽ ഏകപക്ഷീയമായി നീക്കം ചെയ്യുമെന്ന ഭീഷണിയാണിത്. സ്വന്തം അജണ്ട നടപ്പാക്കാനാണ് ട്വിറ്ററിന് താൽപ്പര്യം. ഏത് പ്ലാറ്റ്ഫോം ആണെങ്കിലും ഐടി ചട്ടം നടപ്പാക്കേണ്ടിവരുമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തുടരുന്ന രാഷ്ട്രീയ നാടകം, 'ഉദ്ധവ് താക്കറേയെ പിന്നിൽ നിന്ന് കുത്തി രാജ് താക്കറേ', കല്യാണിൽ ഷിൻഡേയുമായി സഖ്യം
വിവാഹിതരായിട്ട് നാല് മാസം മാത്രം, ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്; രണ്ട് പുരുഷന്മാർക്കൊപ്പം കണ്ടതിലുള്ള പകയെന്ന് മൊഴി