
ദില്ലി: ദില്ലി ആരോഗ്യത്തിന് ഹാനികരമാണെന്ന ട്വീറ്റുമായി എംപി ശശി തരൂർ. അന്തരീക്ഷ മലിനീകരണം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ദില്ലിയിലുള്ളത്. ദില്ലിയിലെ പ്രശസ്ത ചരിത്ര സ്മാരകമായ കുത്തബ് മിനാറിന്റെ ചിത്രമുൾപ്പെടെയാണ് തരൂരിന്റെ ട്വീറ്റ്. ഒരു സിഗരറ്റ് പാക്കറ്റിനുളളിൽ നിന്നും ഉയർന്നു നിൽക്കുന്ന കുത്തബ് മിനാറിന്റെ ചിത്രവും ഒപ്പം കുറിപ്പും ട്വീറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ''സിഗററ്റ്, ബീഡി, എന്നിവയ്ക്കൊപ്പം നിങ്ങൾക്ക് എത്രകാലം ജീവിക്കാൻ സാധിക്കും? ദില്ലിയിലേക്ക് വരൂ, കുറച്ച് ദിവസം ഇവിടെ താമസിക്കൂ. - ദില്ലി ടൂറിസം.'' എന്നാണ് ട്വീറ്റ്. ഹിന്ദിയിലാണ് ചിത്രത്തിനൊപ്പമുള്ള കുറിപ്പ്.
നിരവധി ആളുകൾ തരൂരിന്റെ ട്വീറ്റിന് മറുപടി നൽകിയിട്ടുണ്ട്. തരൂർ പ്രശ്നത്തെ രാഷ്ട്രീയവത്ക്കരിക്കാൻ ശ്രമിക്കുന്നു എന്നും ചിലർ ആരോപിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങൾ ഒന്നുചേർന്ന് ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ചിലരുടെ അഭിപ്രായം. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് അതി ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയതിനെ തുടർന്ന് ദില്ലിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam