മോശം റോഡുകളാണ് നല്ലത്, നല്ല റോഡുകളില്‍ വാഹനാപകടം കൂടുമെന്ന് ബിജെപി എംപി

Published : Nov 02, 2019, 03:51 PM ISTUpdated : Nov 02, 2019, 03:53 PM IST
മോശം റോഡുകളാണ് നല്ലത്, നല്ല റോഡുകളില്‍ വാഹനാപകടം കൂടുമെന്ന് ബിജെപി എംപി

Synopsis

മോശം റോഡുകളിലൂടെ യുവാക്കള്‍ വളരെ സാവധാനം വണ്ടിയോടിക്കും. ഇത് വാഹനാപകടങ്ങള്‍ കുറയ്ക്കുമെന്നാണ് ബിജെപി എംപിയുടെ തിയറി. 

ദിസ്പൂര്‍: അസ്സമിലെ മോശം റോഡുകളെക്കുറിച്ചുള്ള ചോദ്യത്തിന് പ്രദേശത്തെ എംപി നല്‍കിയ മറുപടികേട്ട് ചോദിച്ചവരും കേട്ടുനിന്നവരും ഒരുപോലെ ഞ‌െട്ടി. മോശം റോഡുകളെ ഞ്യായീകരിക്കുക മാത്രമല്ല, ന്ലല റോഡുകള്‍ അപകടം ക്ഷണിച്ചുവരുത്തും എന്നുകൂടി പറഞ്ഞു വച്ചു അസ്സമിലെ ബിജെപി എം പി  പല്ലബ് ലോച്ചന്‍ ദാസ്. 

വ്യാഴാഴ്ച ടെസ്പൂരില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''നല്ല റോഡുകള്‍ വലിയ കാര്യമൊന്നുമല്ല. മോശം റോഡുകള്‍  വാഹാനാപകടങ്ങള്‍ കുറയ്ക്കും'' - എംപി പറഞ്ഞതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോശം റോഡുകളിലൂടെ യുവാക്കള്‍ വളരെ സാവധാനം വണ്ടിയോടിക്കും. ഇത് വാഹനാപകടങ്ങള്‍ കുറയ്ക്കുമെന്നാണ് ബിജെപി എംപിയുടെ തിയറി. 
 

PREV
click me!

Recommended Stories

'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'
കേന്ദ്രം കടുപ്പിച്ചു, 610 കോടി റീഫണ്ട് നൽകി ഇൻഡിഗോ! 3,000 ത്തോളം ലഗേജുകളും ഉടമകൾക്ക് കൈമാറി, പ്രതിസന്ധിയിൽ അയവ്