മുത്തലാഖ് നിരോധനത്തിനായി നിയമ പോരാട്ടം നടത്തിയ സൈറ ബാനു ബിജെപിയില്‍

By Web TeamFirst Published Oct 11, 2020, 11:31 AM IST
Highlights

''മുത്തലാഖിനെതിരെ ശബ്ദമുയര്‍ത്തിയ ധീരവനിത സൈറ ബാനു, ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ പ്രാഥമിക അംഗത്വം സ്വീകരിച്ചു''
 

ഡെറാഡൂണ്‍: മുസ്ലീംകള്‍ക്കിടയില്‍ നടന്നുവന്നിരുന്ന മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ട നിയമപോരാട്ടം നടത്തിയ മുസ്ലീം വനിത സൈറ ബാനു ബിജെപിയില്‍ ചേര്‍ന്നു. ഒക്ടോബര്‍ 10നാണ് ഡെറാഡൂണില്‍ വച്ച് ഉത്തരാഖണ്ഡിലെ ബിജെപി നേതാക്കളുടെയും പ്രസിഡന്റ് ബന്‍സിന്ധര്‍ ഭഗത്തിന്റെയും സാന്നിദ്ധ്യത്തില്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. 

''മുത്തലാഖിനെതിരെ ശബ്ദമുയര്‍ത്തിയ ധീരവനിത സൈറ ബാനു, ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ പ്രാഥമിക അംഗത്വം സ്വീകരിച്ചു''വെന്നും  ഉത്തരാഖണ്ഡ് ബിജെപി നേതൃത്വം ട്വിറ്ററിലൂടെ അറിയിച്ചു. 

2016 ലാണ് മുത്തലാഖിനെതിരെ സൈറ ബാനു സുപ്രീംകോടതിയെ സമീപിച്ചത്. ഇന്ത്യയില്‍ നിന്ന് ഇത് തുടച്ചുനീക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. തന്റെ 15 വര്‍ഷത്തെ വിവാഹ ജീവിതം മിനുട്ടുകള്‍കൊണ്ട് മുത്തലാഖ് ചൊല്ലി ഭര്‍ത്താവ് ഉപേക്ഷിച്ചതോടെയാണ് ഇവര്‍ ഇതിനെതിരെ നിയമപോരാട്ടം ആരംഭിച്ചത്. 

click me!