മധ്യപ്രദേശിൽ ബലാത്സം​ഗംത്തിനിരയായ പെൺകുട്ടി സ്വയം തീകൊളുത്തി; കേസിൽ പ്രായപൂർത്തിയാവാത്ത ആൺകുട്ടി പിടിയിൽ

Published : Oct 11, 2020, 11:13 AM IST
മധ്യപ്രദേശിൽ ബലാത്സം​ഗംത്തിനിരയായ പെൺകുട്ടി സ്വയം തീകൊളുത്തി; കേസിൽ പ്രായപൂർത്തിയാവാത്ത ആൺകുട്ടി പിടിയിൽ

Synopsis

 ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി ​ഗുരുതരമായി പൊള്ളലേറ്റ് ഇപ്പോഴും ചികിത്സയിലാണ്. 

രേവാ: ബലാത്സംഗത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി സ്വയം തീ കൊളുത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി പിടിയിൽ. മധ്യപ്രദേശിലെ രേവാ ജില്ലയിലെ അത്റൈലാ ​ഗ്രാമത്തിലാണ് സംഭവം. ഒക്ടോബ‍ർ ഏഴിനാണ് പെൺകുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.

പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രായപൂ‍ർത്തിയാവാത്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഇതിനിടെ ആൺകുട്ടി ബലാത്സം​ഗം ചെയ്തതിനെ തുട‍ർന്നുള്ള വിഷമത്തിൽ പെൺകുട്ടി സ്വയം തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് കേസ് അന്വേഷിക്കുന്ന റേവ ഡിവൈഎസ്പി ബിപി സിം​ഗ് പറയുന്നത്. 

പെൺകുട്ടി ബലാത്സം​ഗത്തിന് ഇരയായെന്ന മൊഴി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം ഡോക്ട‍ർമാരുടെ പരിശോധനയിൽ വ്യക്തമാകുമെന്നും അറസ്റ്റിലായ ആൺകുട്ടിയെ ഉടനെ ജുവനൈൽ കോടതി മുൻപാകെ ഹാജരാക്കുമെന്നും ഡിവൈഎസ്പി അറിയിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി ​ഗുരുതരമായി പൊള്ളലേറ്റ് ഇപ്പോഴും ചികിത്സയിലാണ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം
അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ