
ഗ്വാളിയോർ: ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് പാകിസ്ഥാനിലെത്തി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ വിവാഹം കഴിച്ച ഇന്ത്യൻ യുവതി അഞ്ജുവിനെതിരെ പിതാവ് ഗയാ പ്രസാദ് തോമസ്. രാജസ്ഥാനിലെ അൽവാര്‍ സ്വദേശിനിയായ അഞ്ജുവും പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ സ്വദേശിയായ ഫേസ്ബുക് സുഹൃത്ത് നസ്റുല്ലയും വിവാഹിതരായെന്ന് വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പിതാവ് ഗയാ പ്രസാദ് തോമസ് മകള്‍ക്കെതിരെ രംഗത്ത് വന്ത്.
'രണ്ടു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് അവൾ പോയി. മക്കളെ കുറിച്ചു പോലും അവൾ ചിന്തിച്ചില്ല. അവൾക്ക് ഇത് ചെയ്യണമെങ്കിൽ, അവൾ ആദ്യം വിവാഹമോചനം നേടണമായിരുന്നു. ഞങ്ങളെ സംബന്ധിച്ച് അവൾ ജീവനോടെ ഇല്ല'- പിതാവ് പറഞ്ഞു. അഞ്ജു അവളുടെ മക്കളുടെ ഭാവി നശിപ്പിച്ചു. അവളുടെ മക്കൾക്കും ഭർത്താവിനും എന്ത് സംഭവിക്കും? 13 വയസ്സുള്ള മകളെയും 5 വയസ്സുള്ള മകനെയും ആരാണ് പരിപാലിക്കുക? മക്കളുടെയും ഭർത്താവിന്റെയും ഭാവി അവൾ തകർത്തു- ഗയാ പ്രസാദ് കുറ്റപ്പെടുത്തി.
അഞ്ജുവിനെ തിരികെ കൊണ്ടുവരാൻ ഇന്ത്യൻ സർക്കാരിനോട് അപേക്ഷിക്കുമോ എന്ന ചോദ്യത്തിന്, താൻ അങ്ങനെയൊന്നും ചെയ്യില്ലെന്നായിരുന്നു പ്രതികരണം. ഞങ്ങളെ സംബന്ധിച്ച് അവള്‍ മരിച്ചു കഴിഞ്ഞെന്നും ഗയാ പ്രസാദ് പറഞ്ഞു. അഞ്ജു ഇസ്ലാം മതത്തിലേക്ക് മാറിയ ശേഷം സുഹൃത്ത് നസ്റുല്ലയെ വിവാഹം കഴിച്ചതെന്ന് പാക് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഞ്ജുവിന്‍റെ വിസ കാലാവധി തീരുന്നതോടെ ഓഗസ്റ്റ് 20-ന് ഇന്ത്യയിലേക്ക് മടങ്ങുമെന്നും തങ്ങള്‍ സുഹൃത്തുക്കളാണ് പ്രണയമില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം പാക് യുവാവ് പിടിഐയോട് പ്രതികരിച്ചതിന്. ഈ വാർത്തകള്‍ക്ക് പിന്നാവെയാണ് ഇരുവരും വിവാഹിതരായെന്ന വാർത്ത പാക് മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. ഇരുവരും തമ്മിലുള്ള വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇരുവരും ഒരുമിച്ച് നടക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലേക്കാണ് യുവതി ഇന്ത്യയില്‍ നിന്ന് എത്തിയത്. വിസയും പാസ്പോര്‍ട്ടുമടക്കം നിയമപരമായാണ് യുവതി പാകിസ്ഥാനിലെത്തിയത്. മതപരിവർത്തനത്തിന് ശേഷം ഫാത്തിമ എന്ന പേരും സ്വീകരിച്ചുവെന്നാണ് റിപ്പോർട്ടുകള്‍. അപ്പർ ദിറിലെ ജില്ലാ കോടതിയിലാണ് നടന്ന നിക്കാഹ് ചടങ്ങുകള്‍ നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. വിവാഹത്തിന് ശേഷം ഇരുവരും 'അഞ്ജു വിത്ത് നസ്‌റുല്ല' എന്ന പേരിൽ ഒരു വീഡിയോയും പുറത്തിറക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം