ജെഎൻയു സമരനേതാവ് ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

By Web TeamFirst Published Sep 6, 2019, 3:32 PM IST
Highlights

ജമ്മു കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള പ്രസ്താവനകളാണ് കേസിന് കാരണമായത്

ദില്ലി: കശ്മീരി രാഷ്ട്രീയ പ്രവർത്തകയും ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവുമായിരുന്ന ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ജമ്മു കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള പ്രസ്താവനകളാണ് കേസിന് കാരണമായത്.

ദില്ലി പൊലീസിന്റെ പ്രത്യേക സെല്ലാണ് കേസെടുത്തിരിക്കുന്നത്. 124എ, 153എ, 153, 504, 505 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കശ്മീരിൽ ഇന്ത്യൻ സൈന്യം വീടുകളിൽ നിന്നും യുവാക്കളെ പിടിച്ചുകൊണ്ടുപോകുന്നുവെന്നും വീടുകളിൽ അനധികൃതമായി പരിശോധന നടത്തുന്നുവെന്നും ഇവർ ആരോപിച്ചിരുന്നു. ബിജെപിയുടെ അജണ്ട നടപ്പാക്കാൻ കശ്മീരിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നുവെന്നും അവർ പറഞ്ഞു. ഇന്ത്യൻ ആർമി അന്വേഷണക്കമ്മിഷനെ രൂപീകരിച്ചാൽ തെളിവു നൽകാൻ തയ്യാറാണെന്നും ഇവർ പറഞ്ഞിരുന്നു.

click me!