
മുംബൈ: മുംബൈയിൽ ശിവസേന നേതാവിന് വെടിയേറ്റു. ശിവസേന ഉദ്ധവ് വിഭാഗം നേതാവ് അഭിഷേക് ഖോസാൽക്കറിനാണ് വെടിയേറ്റത്. ഫേസ്ബുക്ക് ലൈവിനിടെയായിരുന്നു ആക്രമണം. അക്രമി മൂന്ന് റൗണ്ട് വെടിയുതിർത്തു. അഭിഷേകിൻ്റെ നില ഗുരുതരമായി തുടരുന്നു. ആക്രമണത്തിന് പിന്നിൽ സാമ്പത്തിക തർക്കമെന്ന് പൊലീസ് വ്യക്തമാക്കി. അഭിഷേകിനെ വെടിവെച്ചതിന് പിന്നാലെ അക്രമിയും സ്വയം വെടിയുതിർത്തു. മുൻ എംഎൽഎ വിനോദ് ഖോസാൽക്കറിൻ്റെ മകനാണ് അഭിഷേക്. അക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.