ടിവികെ അധ്യക്ഷന്‍ വിജയ്‌യെ പ്രശംസിച്ച് എഐസിസി നേതാവ് പ്രവീൺ ചക്രവർത്തി. വിജയ് രാഷ്ട്രീയ ശക്തി ആണെന്നും ആർക്കും അത് നിഷേധിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌യെ പ്രശംസിച്ച് എഐസിസി നേതാവ്. വിജയ് രാഷ്ട്രീയ ശക്തി ആണെന്നും ആർക്കും അത് നിഷേധിക്കാനാകില്ലെന്നും പ്രവീൺ ചക്രവർത്തി പറഞ്ഞു. രാഷ്ട്രീയ നേതാവ് എന്ന നിലയിലാണ് വിജയ്‌യെ കാണാൻ ആളുകൾ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വിജയ്‌യുമായി ഈയിടെ പ്രവീൺ കൂടിക്കാഴ്ച നടത്തിയത് ചർച്ചയായിരുന്നു. ടിവികെ സഖ്യം വേണമെന്ന ആവശ്യം തമിഴ്നാട് കോൺഗ്രസിൽ ഉയരുമ്പോൾ ആണ് പ്രതികരണവുമായി പ്രവീൺ രംഗത്തുവന്നിരിക്കുന്നത്.
വിജയ് രാഷ്ട്രീയ ശക്തിയാണ്. ആർക്കും അത് നിഷേധിക്കാനാകില്ല. നടൻ വിജയ്‌യെ അല്ല, രാഷ്ട്രീയ നേതാവായ വിജയ്‌യെ കാണാനാണ് ആളുകൾ എത്തുന്നത്. ഇവരൊക്കെയും വലിയ ആവേശത്തിലാണ് വിജയ്‌യെ കാണാനെത്തുന്നതെന്നും എഐസിസി നേതാവ് പ്രവീൺ ചക്രവർത്തി പറഞ്ഞു. അഖിലേന്ത്യാ പ്രൊഫഷണൽ കോൺഗ്രസ് ചെയർപേഴ്‌സൺ ആണ് പ്രവീൺ.


