ഉദയനിധിയുടെ സനാതന ധർമ്മ പരാമർശം: 'ഇന്ത്യ'യിലും എതിർപ്പ്, പരസ്യ വിമർശനവുമായി ഉദ്ദവ് വിഭാഗം; കടുപ്പിച്ച് ബിജെപി

Published : Sep 04, 2023, 06:15 PM ISTUpdated : Sep 04, 2023, 06:37 PM IST
ഉദയനിധിയുടെ സനാതന ധർമ്മ പരാമർശം: 'ഇന്ത്യ'യിലും എതിർപ്പ്, പരസ്യ വിമർശനവുമായി ഉദ്ദവ് വിഭാഗം; കടുപ്പിച്ച് ബിജെപി

Synopsis

സനാതന ധർമ്മത്തെ അപമാനിക്കും വിധമുള്ള പരാമർശങ്ങൾ അജ്ഞത മൂലമെന്നാണ് ശിവസേന ഉദ്ദവ് വിഭാഗം അഭിപ്രായപ്പെട്ടത്

മുംബൈ: തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മകനും ഡി എം കെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍റെ സനാതന ധർമ്മവുമായി ബന്ധപ്പെട്ട പരാമർശം രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ 'ഇന്ത്യ'യിലും വലിയ ചർച്ചയാകുന്നു. ഉദയനിധിയുടെ പരാമർശത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് ശിവസേന ഉദ്ദവ് വിഭാഗം രംഗത്തെത്തി. സനാതന ധർമ്മത്തെ അപമാനിക്കും വിധമുള്ള പരാമർശങ്ങൾ അജ്ഞത മൂലമെന്നാണ് ശിവസേന ഉദ്ദവ് വിഭാഗം അഭിപ്രായപ്പെട്ടത്. രാജ്യത്തിന്‍റെ അടിസ്ഥാനം സനാതന ധർമ്മവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും ശിവസേന ഉദ്ദവ് വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി കൂട്ടിച്ചേർത്തു.

കൊട്ടിക്കലാശത്തിൽ പദയാത്ര, കാരണം പറഞ്ഞ് ചാണ്ടി; വോട്ട് തേടി അച്ചുവിന്‍റെ റോഡ് ഷോ! ആവേശമായി ജെയ്കിൻ്റെ പ്രസംഗം

അതേസമയം ഉദയനിധിയുടെ സനാതന ധർമ്മ പരാമർശത്തിനെതിരെ വിമർശനം കടുപ്പിക്കുയാണ് ബി ജെ പി. സനാതന ധർമ്മത്തെ അവഹേളിക്കുന്നത് പ്രതിപക്ഷ സഖ്യത്തിന്‍റെ നയമായോ എന്ന ചോദ്യമാണ് ബി ജെ പി ഉയർത്തുന്നത്. പരാമർശം വിവാദമായിട്ടും പ്രതിപക്ഷ മുന്നണിയിലെ നേതാക്കൾ മിണ്ടാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായാണ് ബി ജെ പി നേതാക്കൾ ഉന്നയിക്കുന്നത്. പ്രതിപക്ഷത്തെ നേതാക്കളുടെ മൗനം ചോദ്യം ചെയ്ത് ഏറ്റവും ഒടുവിലായെത്തിയത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനാണ്. സുപ്രീം കോടതി അടക്കം ഹിന്ദുത്വ ഒരു ഉപാസന പദ്ദതിയാണെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. രാഹുൽ പറയുന്നത് സ്നേഹത്തിന്‍റെ കടതുറക്കുമെന്നാണ്, എന്നാൽ പ്രതിപക്ഷത്തിന്‍റെ കൈയിൽ വെറുപ്പിന്‍റെ ​ഗോഡൗൺ ആണുള്ളതെന്ന് വ്യക്തമായെന്നും ധർമേന്ദ്ര പ്രധാൻ കൂട്ടിച്ചേർത്തു.

നേരത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗടക്കമുള്ളവരും ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശത്തിൽ പ്രതിപക്ഷ നേതാക്കൾ മിണ്ടുന്നില്ലെന്ന വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഡി എം കെ സനാതന ധർമ വിശ്വാസികളെ അവഹേളിച്ചെന്നും രാഹുൽ ഗാന്ധിക്കും മല്ലികാർജ്ജുൻ ഖാർഗെയ്ക്കും സോണിയ ഗാന്ധിക്കും ഒന്നും പറയാനില്ലേയെന്നും രാജ്നാഥ് സിം​ഗ് ചോദിച്ചു. ഉദയ നിധി സ്റ്റാലിൻ്റെ സനാതന ധർമ വിരുദ്ധ പരാമർശം 'ഇന്ത്യ' സഖ്യത്തിന് എതിരെ ആയുധമാക്കുകയാണ് ബി ജെ പി. സഖ്യ കക്ഷിയുടെ അഭിപ്രായം തന്നെയാണോ മറ്റുള്ളവർക്കെന്ന ചോദ്യമാണ് ബി ജെ പിയുടെ നേതാക്കൾ 'ഇന്ത്യ' സഖ്യത്തിലെ കോൺഗ്രസ് ഉൾപ്പടെയുള്ള കക്ഷികളോട് ഉന്നയിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം
പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം