'മമതയുടെ മരണം കാണിച്ചുതരുന്നയാള്‍ക്ക് ഒരു കോടി'; ഭീഷണി കത്ത്

Published : Jun 10, 2019, 04:15 PM IST
'മമതയുടെ മരണം കാണിച്ചുതരുന്നയാള്‍ക്ക് ഒരു കോടി'; ഭീഷണി കത്ത്

Synopsis

ര​ജ്‌വീ​ർ കി​ല്ല എ​ന്ന​യാ​ളു​ടെ പേ​രി​ലാ​ണ് ക​ത്ത് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഫോ​ൺ ന​മ്പ​റും ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ത്തി​ലെ ഫോ​ൺ ന​ന്പ​ർ രാ​​ജ്‌വീ​​ർ കി​ല്ല എ​ന്ന പേ​രി​ൽ ത​ന്നെ​യു​ള്ള ബി​ന്ധാ​ന​ഗ​ർ സ്വ​ദേ​ശി​യു​ടേ​താ​ണ്. 

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി മ​രി​ച്ചു കി​ട​ക്കു​ന്ന​ത് കാ​ണി​ച്ചു ത​രു​ന്ന​യാ​ൾ​ക്ക് ഒ​രു കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്ത് ക​ത്ത്. അ​രാം​ബാ​ഗി​ലെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി അ​പ​രു​പ പോ​ഡ​റി​നാ​ണ് ഭീ​ഷ​ണി ക​ത്ത് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ അ​പ​രു​പ ശ്രീ​രാം​പു​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ക​ത്തി​ൽ മ​മ​ത​യു​ടെ മോ​ർ​ഫ് ചെ​യ്ത ചി​ത്ര​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 

ര​ജ്‌വീ​ർ കി​ല്ല എ​ന്ന​യാ​ളു​ടെ പേ​രി​ലാ​ണ് ക​ത്ത് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഫോ​ൺ ന​മ്പ​റും ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ത്തി​ലെ ഫോ​ൺ ന​ന്പ​ർ രാ​​ജ്‌വീ​​ർ കി​ല്ല എ​ന്ന പേ​രി​ൽ ത​ന്നെ​യു​ള്ള ബി​ന്ധാ​ന​ഗ​ർ സ്വ​ദേ​ശി​യു​ടേ​താ​ണ്. ത​ന്‍റെ പേ​രും ഫോ​ൺ ന​മ്പ​റും വ്യാ​ജ ക​ത്തെ​ഴു​താ​ൻ ഉ​പ​യോ​ഗി​ച്ചെ​ന്ന് കാ​ണി​ച്ച് ഇ​യാ​ളും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

അതിനിടെ ബി.ജെ.പി എം.പി സൗമിത്ര ഖാന്‍ ഇന്നലെ മമതാ ബാനര്‍ജിയെ പിശാചെന്ന് വിളിച്ചിരുന്നു. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മില്‍ തല്ലിക്കാനാണ് മമതയുടെ ശ്രമിക്കുന്നതെന്നും സൗമിത്ര ആരോപിച്ചു. ഇതിന് പിന്നാലെയാണ് മമതയെ പിശാചായി ചിത്രീകരിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചത്.

മമതാ ബാനര്‍ജി ഒരു പിശാചായി മാറിയിരിക്കുന്നു. അവര്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ രക്തം കുടിക്കാന്‍ തയ്യാറായിരിക്കുകയാണ്. അവരും പാര്‍ട്ടിയും അവരുടെ പാര്‍ട്ടിയും ആളുകളോട് ഹിന്ദു മുസ്ലീം സ്വത്വത്തിന്റെ പേരില്‍ പരസ്പരം പോരടിക്കാനാണ് അവശ്യപ്പെടുന്നതെന്നും സൗമിത്ര പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

6000 രൂപ ഇനിയും കര്‍ഷകരുടെ അക്കൗണ്ടിലെത്തും; പിഎം കിസാൻ പദ്ധതി 2031 വരെ നീട്ടി, തുക അനുവദിച്ച് കേന്ദ്ര മന്ത്രിസഭ
ഐബി ഉദ്യോ​ഗസ്ഥൻ കൊലപാതകക്കേസ്; എഎപി മുൻ കൗൺസിലർ താഹിർ ഹുസൈന് ജീവപര്യന്തം തടവ്