
ഹൈദരാബാദ്: ലോകസഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ തോറ്റ രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജയിച്ചത് വയനാട്ടിലെ 40 ശതമാനം വരുന്ന മുസ്ലീങ്ങളുടെ വോട്ടു നേടിയാണെന്ന് അസദുദ്ദീൻ ഒവൈസി. ജീവിക്കാനായി ആരുടേയും ഔദാര്യം ആവശ്യമില്ലാത്ത സമുദായമാണ് മുസ്ലീങ്ങള്‍. അത്തരത്തില്‍ രാജ്യത്തെ മുസ്ലിംകൾക്ക് ലഭിക്കുന്ന സ്ഥാനത്തിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിൽ ഒരു പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എ.ഐ.എം.ഐ.എം അധ്യക്ഷനും എം.പിയുമായ ഒവൈസി.
" നിങ്ങൾ കോൺഗ്രസോ മറ്റ് മതേതര പാർട്ടികളേയോ വിടേണ്ടതില്ല. പക്ഷേ അവർക്ക് ശക്തിയില്ലെന്ന് ഓർക്കണം. ചിന്തിക്കൂ. അവർ കഠിനാധ്വാനം ചെയ്യുന്നില്ല. എന്തുകൊണ്ട് പഞ്ചാബിൽ ബി.ജെ.പിക്ക് നഷ്ടം സംഭവിച്ചു.? അവിടെ ആരാണ് ? സിഖുകാരാണ്. എവിടെയാണ് ബിജെപിക്ക് നഷ്ടപ്പെട്ടത് ? പഞ്ചാബില്‍ ? ആവിടെ ആരാണ് ? സിഖുകാര്‍. ഇന്ത്യയില്‍ മറ്റെവിടെയും ബിജെപി തോല്‍ക്കാത്തതെന്തു കൊണ്ടാണ്. ? അത് കോണ്‍ഗ്രസ് കാരണമല്ല. പ്രദേശിക പാര്‍ട്ടികളാലാണ്. " എന്ന് അസദുദ്ദീൻ ഒവൈസി നേരത്തെ ട്വിറ്റ് ചെയ്തിരുന്നു.
1947 ആഗസ്റ്റ് 15 ന് നമ്മുടെ പൂർവികർ കരുതിയത് ഇതൊരു പുതിയ ഇന്ത്യ ആവുമെന്നാണ്. ആസാദിന്റെയും ഗാന്ധിയുടേയും നെഹ്റുവിന്റെയും അംബേദ്ക്കറിന്റെയും അവരുടെ കോടിക്കണക്കിന് അനുയായികളുടേതുമായിരിക്കും ഈ ഇന്ത്യ. ഈ രാജ്യത്ത് ഞങ്ങൾക്ക് മതിയായ സ്ഥാനം ലഭിക്കുമെന്ന് എനിക്കിപ്പോഴും പ്രതീക്ഷയുണ്ട്. ഞങ്ങൾക്ക് ആരുടേയും ഔദാര്യം വേണ്ട, ഞങ്ങൾക്ക് നിങ്ങളുടെ ഔദാര്യത്തിൽ ജീവിക്കേണ്ട ആവശ്യമില്ലെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.
എതിര്‍ സ്ഥാനാര്‍ത്ഥി സിപിഐയിലെ പി പി സുനീറിനേക്കാൾ 4,31,063 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും ജയിച്ച് പാര്‍ലമെന്‍റിലെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam