രാജസ്ഥാനിൽ മന്ത്രിക്ക് നേരെ ഷൂ ഏറ്; പിന്നിൽ സച്ചിൻ പൈലറ്റിന്റെ അനുയായികളെന്ന് മന്ത്രി

By Web TeamFirst Published Sep 13, 2022, 11:00 AM IST
Highlights

ഗുർജ്ജർ നേതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന പരിപാടിയിൽ സച്ചിൻ പൈലറ്റിനെ വിളിക്കാഞ്ഞതാണ് പ്രകോപനത്തിന് കാരണം.

ജയ്പൂർ: രാജസ്ഥാനിൽ മന്ത്രിക്ക് നേരെ ഷൂ ഏറ്. മന്ത്രി അശോക് ചന്ദ്നക്ക് നേരെയാണ് ഷൂ എറിഞ്ഞത്. സച്ചിൻ പൈലറ്റിന്റെ അനുയായികളാണ് മന്ത്രി  അശോക് ചന്ദ്നക്ക് നേരെ ഷൂ എറിഞ്ഞതെന്ന് ആരോപണമുയർന്നു. ഷൂ എറിഞ്ഞ പ്രവർത്തകർ പൈലറ്റിനായി മുദ്രാവാക്യവും വിളിച്ചു.ഗുർജ്ജർ നേതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന പരിപാടിയിൽ സച്ചിൻ പൈലറ്റിനെ വിളിക്കാഞ്ഞതാണ് പ്രകോപനത്തിന് കാരണം. സംഭവത്തിന് പിന്നാലെ സച്ചിൻ പൈലറ്റിനെ വിമർശിച്ച് മന്ത്രി അശോക്  ചന്ദ്ന രം​ഗത്തെത്തി. തനിക്ക് നേരെ ഷൂ എറിഞ്ഞാൽ പൈലറ്റ് മുഖ്യമന്ത്രിയാകുമെങ്കിൽ ആകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. താൻ സംഘർഷത്തിന് ഇല്ലെന്നും സംഘർഷമുണ്ടായാൽ ഒരാളെ ശേഷിക്കൂവെന്നും  താൻ അത് ആഗ്രഹിക്കുന്നില്ലെന്നും അശോക് ചന്ദ്ന പറഞ്ഞു. 

അമിത് ഷായുടെ മഫ്ളറിന്റെ വില 80,000, നേതാക്കളുടെ സൺഗ്ലാസിന് 2.5 ലക്ഷം; തിരിച്ചടിച്ച് ഗെഹ്ലോട്ട്

'കോൺഗ്രസിലെ പൂർവ പിതാക്കൻമാർ ശ്രമിച്ചിട്ടും ഇല്ലാതാക്കാൻ ആയില്ല'; രാഹുലിനെതിരെ ആർഎസ്എസ്

ദില്ലി: ജോഡോ യാത്ര നടത്തുന്ന കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെ ആർഎസ്എസ്. വെറുപ്പോടെയാണ് യാത്ര നടത്തുന്നതെങ്കിൽ രാഷ്ട്രീയ നാടകമാണ് ജോഡോ യാത്രയെന്ന് ആർഎസ്എസ് സഹ സർകാര്യവാഹ്  മൻമോഹൻ വൈദ്യ പ്രതികരിച്ചു. കോൺഗ്രസിലെ പൂർവ പിതാക്കൻമാർ ശ്രമിച്ചിട്ടും ആർഎസ്എസിനെ ഇല്ലാതാക്കാൻ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാക്കി നിക്കർ കത്തിക്കുന്ന പോസ്റ്റർ വിവാദത്തിലാണ് ആർഎസ്എസിന്റെ പ്രതികരണം. രണ്ട് തവണ കാരണമില്ലാതെ ആർഎസ്എസ് നിരോധനമുണ്ടായിട്ടും സംഘടന വളർന്നു.  സത്യത്തിന്റെ വഴിയെ സഞ്ചരിക്കുന്നതിനാലാണ് അങ്ങനെ സംഭവിച്ചതെന്നും വൈദ്യ പറഞ്ഞു. 

ബിജെപി രാജ്യത്ത് വെറുപ്പും വിദ്വേഷ്യവും വളർത്തുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഭാരത് ജോഡോ യാത്രയെ ചൊല്ലി നവമാധ്യമങ്ങളിൽ കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയും കൊമ്പു കോർക്കുമ്പോഴായിരുന്നു കേരള പര്യടനത്തിലെ രണ്ടാം ദിവസത്തെ സമാപനയോഗത്തിലെ രാഹുൽ ഗാന്ധിയുടെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയനെ 'മുണ്ട് മോദി'യെന്ന് കോൺഗ്രസ് പരിഹസരിച്ചു. അതിനിടെ, സമരത്തിന് പിന്തുണ തേടി വിഴിഞ്ഞം സമര നേതാക്കൾ ജോ‍ഡോ യാത്രയ്ക്കിടെ രാഹുലിനെ കണ്ടു.

 

click me!