
ദില്ലി: രാസവസ്തുക്കൾ കലർത്തി മാതള ജ്യൂസ് വിൽപന നടത്തിയെന്നാരോപിച്ച് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ദില്ലിയിലെ രജീന്ദര്‍ നഗര്‍ പ്രദേശത്താണ് സംഭവം. കടയിൽ വിൽക്കുന്ന ജ്യൂസിൽ രാസവസ്തു കലർത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരുന്ന് കുപ്പിക്ക് സമാനമായ ഒരു കുപ്പിയിൽ നിറച്ച രാസവസ്തു കണ്ടെത്തി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കടയിലെ ജോലിക്കാരായ അയൂബ് ഖാൻ, രാഹുൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ജ്യൂസിൽ രാസവസ്തു കലർത്താൻ കടയുടെ ഉടമ ഷോയിബ് നിർദ്ദേശിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. ഫുഡ് സേഫ്റ്റി ഇൻസ്‌പെക്ടറെ വിളിച്ചുവരുത്തിയാണ് കടയില്‍ നിന്ന് കണ്ടെത്തിയ രാസവസ്തുക്കളുടെ സാമ്പിൾ ശേഖരിച്ചത്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പൊലീസിൽ വിവരമറിയിക്കുന്നതിന് മുമ്പ് അയൂബിനെയും രാഹുലിനെയും നാട്ടുകാർ മർദ്ദിച്ചിരുന്നു. ഇതിന്‍റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam