ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തം; രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം

Published : Oct 06, 2024, 10:02 AM IST
ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തം; രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം

Synopsis

താഴത്തെ നിലയിൽ ഇലക്ട്രിക്കൽ സാധനങ്ങൾ സൂക്ഷിച്ചിരുന്ന കടയിലാണ് തീപിടിച്ചത്.

മുംബൈ: ഇരുനില കെട്ടിടത്തിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സിദ്ധാർത്ഥ് കോളനിയിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്.

താഴത്തെ നിലയിൽ ഇലക്ട്രിക്കൽ സാധനങ്ങൾ സൂക്ഷിച്ചിരുന്ന കടയിലാണ് തീപിടിച്ചത്. തുടർന്ന് കുടുംബം താമസിച്ചിരുന്ന മുകളിലത്തെ നിലയിലേക്കും തീ പടരുകയായിരുന്നു. പാരിസ് ഗുപ്ത, നരേന്ദ്ര ഗുപ്ത,  മഞ്ജു പ്രേം ഗുപ്ത, അനിത ഗുപ്ത, പ്രേം ഗുപ്ത, വിധി ഗുപ്ത, ഗീത ഗുപ്ത എന്നിവരാണ് മരിച്ചത്. 

സംഭവം നടന്നയുടനെ അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു. കുടുംബാംഗങ്ങളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. 

'ഈ ഫോട്ടോ വേണം പത്രത്തിൽ കൊടുക്കാൻ, പുതിയ സെറ്റ് ഉടുപ്പിക്കണം, ചുറ്റും റോസാപ്പൂക്കൾ വേണം': നൊമ്പര കുറിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'
യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ