രാജ്യത്ത് 1500 ഐഎഎസ് ഓഫീസർമാരുടെ കുറവെന്ന് കേന്ദ്രസർക്കാർ

Published : Jul 10, 2019, 05:59 PM IST
രാജ്യത്ത് 1500 ഐഎഎസ് ഓഫീസർമാരുടെ കുറവെന്ന് കേന്ദ്രസർക്കാർ

Synopsis

പ്രമോഷൻ വഴി ഉദ്യോഗസ്ഥർക്ക് ഐഎഎസ് പദവി നൽകാനുള്ള സെലക്ഷൻ കമ്മിറ്റി യോഗങ്ങൾ ചേരുന്നതിന് നടപടികൾ സ്വീകരിച്ചതായും കേന്ദ്രം

ദില്ലി: രാജ്യത്ത് 1500 ഐഎഎസ് ഓഫീസർമാരുടെ കുറവുണ്ടെന്ന് കേന്ദ്രസർക്കാർ ലോക്സഭയിൽ പറഞ്ഞു. ആകെ ആവശ്യമായ 6699 ഓഫീസർമാരാണ് വേണ്ടതെങ്കിലും ഇപ്പോൾ 5205 പേരേ ഉള്ളൂവെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം പറഞ്ഞു.

ഈ കുറവ് നികത്താനാണ് ഐഎഎസിലേക്കുള്ള വാർഷിക റിക്രൂട്ട്‌മെന്റ് സംഖ്യ 1998 ൽ 55 ആയിരുന്നത് 2013 ൽ 180 ആക്കിയതെന്നും മന്ത്രാലയം പറഞ്ഞു.

പ്രമോഷൻ വഴി ഉദ്യോഗസ്ഥർക്ക് ഐഎഎസ് പദവി നൽകാനുള്ള സെലക്ഷൻ കമ്മിറ്റി യോഗങ്ങൾ ചേരുന്നതിന് നടപടികൾ സ്വീകരിച്ചതായും കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

`പോറ്റിയേ കേറ്റിയേ' ​ഗാനം കേരളത്തിലെ മുഴുവൻ എംപിമാരും പാടി, അറസ്റ്റ് ചെയ്ത് അകത്താക്കാനാണ് ഭാവമെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
അടുത്ത വീട്ടിലേക്ക് കല്ലെടുത്തെറിഞ്ഞതിന് തൃശൂരിൽ അയൽവാസിയെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ