
ദില്ലി: മന്ത്രിമാരുൾപ്പടെ ഉന്നത പദവികളിലുള്ളവർ വിദ്വേഷ പ്രസംഗത്തിലൂടെ ഒരു സമുദായത്തെയും അപകീർത്തിപ്പെടുത്തരുതെന്ന മുന്നറിയിപ്പുമായി സുപ്രീം കോടതി. വിദ്വേഷപ്രസംഗം, മീമുകൾ, കാർട്ടൂണുകൾ, ദൃശ്യകലകൾ ഇവയിലൂടെയൊന്നും അപകീർത്തിപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് ഉജ്വൽ ഭൂയാൻ നിരീക്ഷിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ മുസ്ലീം വിരുദ്ധ പരാമർശം ഈയിടെ വലിയ വിവാദമായിരുന്നു. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്ന ഒരു സിനിമയുടെ പേര് പ്രത്യേക വിഭാഗത്തെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപിച്ച് നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി നിരീക്ഷണം. സിനിമയുടെ പേര് മാറ്റാൻ നിർമാതാക്കൾ തയാറായതോടെ ഹർജി കോടതി തീർപ്പാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam