വിയോജിപ്പുകളെ അടിച്ചമര്‍ത്താനായി യുഎപിഎ ഉപയോഗിക്കരുത്: സുപ്രീം കോടതി ജഡ്ജി

By Web TeamFirst Published Jul 13, 2021, 3:11 PM IST
Highlights

ക്രിമിനല്‍ നിയമങ്ങള്‍ ജനങ്ങളെ ദ്രോഹിക്കാനോ അഭിപ്രായവ്യത്യാസങ്ങള്‍ അടിച്ചമര്‍ത്താനോ ഉപയോഗിക്കരുത്. പൗരന്‍മാരുടെ സ്വാതന്ത്ര്യം തടയപ്പെടുമ്പോള്‍ മുന്‍നിരയില്‍ നിന്ന്  ഇടപെടേണ്ടത് കോടതികളാണെന്നും അദ്ദേഹം പറഞ്ഞു.
 

ദില്ലി: വിയോജിപ്പുകള്‍ അടിച്ചമര്‍ത്തനായി യുഎപിഎ പോലുള്ള കടുത്ത നിയമങ്ങള്‍ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഢ്. ക്രിമിനല്‍ നിയമങ്ങള്‍ ജനങ്ങളെ ദ്രോഹിക്കാനോ അഭിപ്രായവ്യത്യാസങ്ങള്‍ അടിച്ചമര്‍ത്താനോ ഉപയോഗിക്കരുത്. പൗരന്‍മാരുടെ സ്വാതന്ത്ര്യം തടയപ്പെടുമ്പോള്‍ മുന്‍നിരയില്‍ നിന്ന്  ഇടപെടേണ്ടത് കോടതികളാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടന നിലകൊള്ളുന്നത് മനുഷ്യാവകാശകളെ സംരക്ഷിക്കുന്നതിനാണ്. സ്വാതന്ത്രം  ഇല്ലാതാകുന്നത് ഒരു ദിവസമാണെങ്കില്‍ പോലും അത് വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറിലാണ് ചന്ദ്രചൂഡ് പറഞ്ഞത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!