ഡോര്‍ ഡെലിവെറിയായി പൂജാ പ്രസാദമെത്തിച്ച് ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രം

Web Desk   | others
Published : Sep 22, 2020, 02:09 PM IST
ഡോര്‍ ഡെലിവെറിയായി പൂജാ പ്രസാദമെത്തിച്ച് ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രം

Synopsis

വിശ്വാസികള്‍ക്ക്  ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിന്‍റെ വെബ്സൈറ്റിലൂടെ പ്രസാദം ബുക്ക് ചെയ്യാനാവും. ബുക്ക് ചെയ്ത് കഴിഞ്ഞാല്‍ 72 മണിക്കൂറിനുള്ളില്‍  പൂജ നടത്തി പ്രസാദം അയച്ചു നല്‍കും. സ്പീഡ് പോസ്റ്റിലൂടെയാണ് പ്രസാദം അയക്കുക. 

ജമ്മു: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതോടെ പൂജയുടെ പ്രസാദം ഡോര്‍ ഡെലിവറി ആരംഭിച്ച് ജമ്മുകശ്മീരിലെ ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രം. തിങ്കളാഴ്ചയാണ് ക്ഷേത്രം പ്രസാദം ഡോര്‍ ഡെലിവറി ആരംഭിച്ചത്. ജമ്മു കശ്മീര്‍ ലെഫ്റ്റനന്‍റ് ഗവര്‍ണറായ മനോജ് സിന്‍ഹയാണ് ഡോര്‍ ഡെലിവറി ഉദ്ഘാടനം ചെയ്തത്. 

ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താന്‍ സാധിക്കാത്ത വിശ്വാസികള്‍ക്കാണ് ഈ സൌകര്യം ഉപയോഗപ്രദമാകുക. വിശ്വാസികള്‍ക്ക്  ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിന്‍റെ വെബ്സൈറ്റിലൂടെ പ്രസാദം ബുക്ക് ചെയ്യാനാവും. ബുക്ക് ചെയ്ത് കഴിഞ്ഞാല്‍ 72 മണിക്കൂറിനുള്ളില്‍  പൂജ നടത്തി പ്രസാദം അയച്ചു നല്‍കും. സ്പീഡ് പോസ്റ്റിലൂടെയാണ് പ്രസാദം അയക്കുക. 

ഇതിനോടകം 1500 പ്രസാദ പാക്കറ്റുകള്‍ ഇതിനോടകം അയച്ചതായാണ് ക്ഷേത്ര വക്താവ് വിശദമാക്കുന്നത്.  രാജ്യത്ത് എവിടേയും പ്രസാദം എത്തിക്കുമെന്നാണ് ക്ഷേത്രം വിശദമാക്കുന്നത്. പ്രസാദം എത്തിക്കുന്നതിനായി തപാല്‍ വകുപ്പുമായി കരാറിലെത്തിയതായാണ് ക്ഷേത്രം വ്യക്തമാക്കുന്നത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പ്രസാദം അയക്കുന്നതെന്നും ക്ഷേത്രം വ്യക്തമാക്കുന്നു. ലോക്ഡൌണിന് ശേഷം ഓഗസ്റ്റ് 16 മുതലാണ് ക്ഷേത്രം തുറന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു