ബൈക്ക് നന്നാക്കിയതിന്റെ കൂലി ചോദിച്ച മെക്കാനിക്കിന്റെ മുഖത്തടിച്ച് എസ് ഐ; പിന്നാലെ സസ്പെൻഷൻ, സംഭവം മധുരയിൽ

Published : Jan 08, 2025, 05:40 AM IST
ബൈക്ക് നന്നാക്കിയതിന്റെ കൂലി ചോദിച്ച മെക്കാനിക്കിന്റെ മുഖത്തടിച്ച് എസ് ഐ; പിന്നാലെ സസ്പെൻഷൻ, സംഭവം മധുരയിൽ

Synopsis

ദിണ്ഡിഗൽ സ്വദേശിയായ ശ്രീനിവാസ് എന്നയാളുടെ മധുര വടിപ്പട്ടിയിലെ വർക് ഷോപ്പിലാണ് സംഭവം.

മധുര: തമിഴ്നാട് മധുരയിൽ ബൈക്ക് നന്നാക്കിയതിന്റെ കൂലി ചോദിച്ച മെക്കാനിക്കിന്റെ മുഖത്തടിച്ച് എസ് ഐ. പാലമേട് എസ് ഐ അണ്ണാദുരൈയാണ് അതിക്രമം നടത്തിയത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ എസ് ഐയെ സസ്പെൻഡ് ചെയ്തു. 

ദിണ്ഡിഗൽ സ്വദേശിയായ ശ്രീനിവാസ് എന്നയാളുടെ മധുര വടിപ്പട്ടിയിലെ വർക് ഷോപ്പിൽ പാലമേട് എസ് ഐ അണ്ണാദുരൈ സ്ഥിരമായി ബൈക്ക് നന്നാക്കാൻ എത്തിയിരുന്നു. പലപ്പോഴായി 8000ത്തിലധികം രൂപയുടെ സ്പെയർ പാർട്സ് വാങ്ങി ബൈക്ക് നന്നാക്കി കൊടുത്തു. എന്നാൽ ഒരിക്കൽ പോലും എസ് ഐ പണം നൽകാൻ തയ്യാറായില്ല. കഴിഞ്ഞ ആഴ്ച ബൈക്കുമായി വീണ്ടുമെത്തിയപ്പോൾ 10,000 രൂപയ്ക്കടുത്ത് ചിലവുണ്ടെന്ന് ശ്രീനിവാസൻ പറഞ്ഞു. പണം തന്നാലേ ബൈക്കിൽ തൊടൂവെന്നും പറഞ്ഞു. എന്നാൽ ബൈക്ക് നന്നാക്കി വെച്ചിരിക്കണമെന്നും ഇല്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി എസ് ഐ മടങ്ങി. 

ഞായറാഴ്ച തിരിച്ചെത്തിയപ്പോൾ ബൈക്ക് പഴയത് പോലെ തന്നെ ഇരിക്കുന്നത് കണ്ടതോടെ എസ് ഐ പ്രകോപിതനാകുകയായിരുന്നു. എസ് ഐയെ അനുസരിച്ചില്ലെങ്കിൽ വിവരമറിയുമെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഭീഷണിപ്പെടുത്തി. ജില്ലാ കളക്ടർക്ക് പരാതി നൽകിയ ശ്രീനിവാസൻ മാധ്യമങ്ങളിലൂടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടതോടെ എസ് പി ഉണർന്നു. അണ്ണാദുരൈയെ സസ്പെൻഡ് ചെയ്ത് ഉത്തവുമിറങ്ങി.  

READ MORE: കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായില്ല; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി