സിയാച്ചിനിൽ കാണാതായവരിൽ ആറ് പേർ മരിച്ചെന്ന് വിവരം; നാല് പേർ സൈനികർ

Published : Nov 18, 2019, 11:00 PM IST
സിയാച്ചിനിൽ കാണാതായവരിൽ ആറ് പേർ മരിച്ചെന്ന് വിവരം; നാല് പേർ സൈനികർ

Synopsis

സിയാച്ചിനിൽ മഞ്ഞിടിഞ്ഞ് വീണാണ് അപകടം പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യൻ സൈന്യത്തിലെ എട്ട് പേരാണ് അപകടത്തിൽ പെട്ടത് അപകടത്തിൽ മരിച്ച രണ്ട് പേർ പോർട്ടർമാരാണെന്നും വിവരം

ദില്ലി: സിയാച്ചിനിൽ മഞ്ഞിടിഞ്ഞ് വീണ് ഇന്ത്യൻ സൈനികരടക്കം അപകടത്തിൽ പെട്ട സംഭവത്തിൽ ആറ് പേർ മരിച്ചതായി വിവരം. എട്ടംഗ പട്രോളിംഗ് സംഘമാണ് ഇന്ന് അപകടത്തിൽ പെട്ടത്. ഇവരിൽ നാല് സൈനികരടക്കം ആറ് പേർ മരിച്ചെന്നാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഏറ്റവും പുതിയ വിവരം. 

വൈകിട്ട് മൂന്നരയോടെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോ‌ർട്ട്, സൈന്യം രക്ഷാപ്രവ‌ത്തനം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ പെട്ടവർ ആരൊക്കെയെന്നോ, ആരൊക്കെ മരിച്ചുവെന്നോ തുടങ്ങിയ വിവരങ്ങൾ ലഭ്യമായിട്ടില്ല. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉത്ര കൊലക്കേസിന് സമാനം, മക്കൾ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു, കൃത്യം ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ
'സർക്കാർ ഉദ്യോ​ഗസ്ഥർ കീറിയ ജീൻസും സ്ലീവ്‍ലെസും ധരിച്ച് ഓഫിസിലെത്തുന്നു'; മാന്യമായി വസ്ത്രം ധരിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ