കൊവിഡ് മൂന്നാം തരംഗത്തിന് സിംഗപ്പൂര്‍ വകഭേദം കാരണമാകുമെന്ന് കേജ്‌രിവാള്‍; പ്രതിഷേധമറിയിച്ച് സിംഗപ്പൂര്‍

Published : May 19, 2021, 11:30 AM IST
കൊവിഡ് മൂന്നാം തരംഗത്തിന് സിംഗപ്പൂര്‍ വകഭേദം കാരണമാകുമെന്ന് കേജ്‌രിവാള്‍; പ്രതിഷേധമറിയിച്ച് സിംഗപ്പൂര്‍

Synopsis

വിഷയത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ച് സിംഗപ്പൂര്‍ എതിര്‍പ്പ് വ്യക്തമാക്കിയതായി വിദേശകാര്യമന്ത്രാലയ വക്താവ് വിശദമാക്കി. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയും സിംഗപ്പൂരം ശക്തരായ പങ്കാളികള്‍ ആണെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ 

സിംഗപ്പൂരിൽ അതീവ ഗുരുതരമായ പുതിയ കൊവിഡ് വകഭേദം ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗത്തിന് കാരണമായേക്കുമെന്ന ദില്ലി മുഖ്യമന്ത്രിയുടെ ട്വീറ്റിനെതിരെ സിംഗപ്പൂര്‍. വിഷയത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ച് സിംഗപ്പൂര്‍ എതിര്‍പ്പ് വ്യക്തമാക്കിയതായി വിദേശകാര്യമന്ത്രാലയ വക്താവ് വിശദമാക്കി.

കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയും സിംഗപ്പൂരം ശക്തരായ പങ്കാളികള്‍ ആണെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വിശദമാക്കി. രാജ്യത്തിനുള്ള ഓക്സിജന്‍ വിതരണത്തിനായി ലോജിസ്റ്റിക് ഹബ്ബായുള്ള സിംഗപ്പൂരിന്‍റെ പ്രവര്‍ത്തനത്തിന് അഭിനന്ദനം. ദീര്‍ഘകാലത്തേക്കുള്ള സുദൃഡമായ ബന്ധങ്ങളില്‍ തകരാറ് വരുന്ന രീതിയില്‍ ഉത്തരവാദിത്തമില്ലാതെ പ്രതികരിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്തു. 

സിംഗപ്പൂരിൽ അതീവ ഗുരുതരമായ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായും ഇന്ത്യയിൽ മൂന്നാംതരംഗത്തിന് അത് കാരണമായേക്കാമെന്നുമായിരുന്നു അരവിന്ദ് കേജ്‌രിവാള്‍ കേന്ദ്രസർക്കാരിന്  മുന്നറിയിപ്പ് നല്‍കിയത്. സിംഗപ്പൂര്‍ വകഭേദം കുട്ടികളെ അതീവ മാരകമായി ബാധിക്കുമെന്നാണ് പറയപ്പെടുന്നതെന്നും സിംഗപ്പൂരിൽ നിന്നുള്ള വിമാന സർവീസ് റദ്ദാക്കണമെന്നും കേജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേന്ദ്ര സർക്കാറിനെതിരെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ശിവമൊ​​ഗയിൽ വനിതാ എഎസ്ഐയുടെ മാല കവർന്നു, നഷ്ടപ്പെട്ടത് 5 പവന്റെ സ്വർണമാല
ഹൃദയഭേദകം! ക്ലോസറ്റിൽ ബ്ലോക്ക്, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഒരു കുഞ്ഞു കൈ; ഭോപ്പാലിൽ ആശുപത്രിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി