അമ്മയാണ് ഭൂമിയേക്കാൾ വലുത്, അമ്മയ്ക്ക് കൊടുത്ത് വാക്കാണ്; ഞാൻ പിന്മാറില്ല, മത്സരിക്കുമെന്ന് ഗായകൻ പവൻ സിംഗ്

Published : Apr 10, 2024, 07:46 PM IST
അമ്മയാണ് ഭൂമിയേക്കാൾ വലുത്, അമ്മയ്ക്ക് കൊടുത്ത് വാക്കാണ്; ഞാൻ പിന്മാറില്ല, മത്സരിക്കുമെന്ന് ഗായകൻ പവൻ സിംഗ്

Synopsis

രാഷ്ട്രീയ ലോക് മോർച്ച നേതാവ് ഉപേന്ദ്ര കുശ്വാഹയാണ് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി

പാറ്റ്ന: സ്ത്രീ വിരുദ്ധ പരാമർശം വിവാദമായതിനെ തുടർന്ന് പിൻമാറിയ ബിജെപി നേതാവും ഭോജ്‌പുരി ​ഗായകനുമായ പവൻ സിം​ഗ് ബിഹാറിൽ മത്സരിക്കും. ബിഹാറിലെ കാരകാട്ട് മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്നാണ് പവൻ സിം​ഗ് അറിയിച്ചിരിക്കുന്നത്. അമ്മയാണ് ഭൂമിയേക്കാൾ വലുത്, ഇത്തവണ മത്സരിക്കുമെന്ന് താൻ അമ്മയ്ക്ക് നൽകിയ വാക്കാണ്, അത് പാലിക്കാനാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് പവൻ സിം​ഗ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. രാഷ്ട്രീയ ലോക് മോർച്ച നേതാവ് ഉപേന്ദ്ര കുശ്വാഹയാണ് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി. രാജാറാം സിംഗ് കുശ്വാഹയാണ് ഇന്ത്യ സഖ്യം സ്ഥാനാർത്ഥി. പവൻ സിംഗ് പിന്മാറിയ അസൻസോളിൽ ഇന്ന് ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് പവൻ സിംഗ് സ്വന്തം നിലയിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ