ജനപ്രതിനിധികൾക്ക് ഇനി ഒറ്റ പെന്‍ഷന്‍ മാത്രം; മറ്റ് പദവികളിലിരുന്ന് മുൻ എംപിമാർ പെൻഷൻ വാങ്ങുന്നതിന് വിലക്ക്

Published : May 28, 2022, 05:47 PM ISTUpdated : May 28, 2022, 06:15 PM IST
ജനപ്രതിനിധികൾക്ക് ഇനി ഒറ്റ പെന്‍ഷന്‍ മാത്രം; മറ്റ് പദവികളിലിരുന്ന് മുൻ എംപിമാർ പെൻഷൻ വാങ്ങുന്നതിന് വിലക്ക്

Synopsis

മറ്റ് പെന്‍ഷനുകൾ വാങ്ങുന്നില്ലെന്ന് മുന്‍ എംപിമാർ എഴുതി നല്‍കണം; എംഎൽഎ, എംപി പെൻഷനുകൾ ഒന്നിച്ച് വാങ്ങുന്നതിനും വിലക്ക്, രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ഗവർണർമാർക്കും പുതിയ നിയമം ബാധകം

ദില്ലി: ജനപ്രതിനിധികൾക്ക് ഒറ്റ പെന്‍ഷന്‍ എന്ന് തീരുമാനം പ്രഖ്യാപിച്ച് കേന്ദ്രം. മറ്റ് പദവികളിലിരുന്നുകൊണ്ട് മുന്‍ എംപിമാർ പെന്‍ഷന്‍ വാങ്ങുന്നത് വിലക്കി പാ‍ർലമെന്‍റ് സംയുക്ത സമിതി വിജ്ഞാപനമിറക്കി. ഇതനുസരിച്ച് മറ്റ് പെന്‍ഷനുകൾ വാങ്ങുന്നില്ലെന്ന് മുന്‍ എംപിമാർ എഴുതി നല്‍കണം. കേന്ദ്ര-സംസ്ഥാന സർക്കാറുകളിലെ ഏതെങ്കിലും പദവിയിലിരുന്നും ഇനി എംപി പെന്‍ഷന്‍ വാങ്ങാന്‍ കഴിയില്ല.  പൊതുമേഖലാ, തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പ്രവർത്തിക്കുന്നവർക്കും ഇത് ബാധകമാക്കിയിട്ടുണ്ട്. നിയമസഭ പെൻഷനും എംപി പെൻഷനും ഒന്നിച്ചു വാങ്ങാനാവില്ലെന്നും .പാർലമെന്‍റ് സംയുക്ത സമിതിയുടെ ശുപാർശ പ്രകാരം പുറത്തിറക്കിയ  വിജ്ഞാപനത്തിലുണ്ട്.. 

എംപിമാരുടെ പെൻഷൻ നിശ്ചയിക്കാനുള്ള പാർലമെൻറ്  സംയുക്ത സമിതിയാണ് ചട്ടങ്ങൾ കർശനമാക്കാനുള്ള ശുപാർശ നൽകിയത്.  പുതിയ വിജ്ഞാപനം അനുസരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഏതെങ്കിലും പദവിയിലിരുന്ന് ഇനി മുതല്‍ മുന്‍ എംപിമാർക്ക്  പെന്‍ഷന്‍ കൈപ്പറ്റാനാകില്ല. മറ്റ് പൊതു പദവികൾ വഹിക്കുന്നില്ലെന്നും  പ്രതിഫലം കൈപ്പറ്റുന്നില്ലെന്നും പെന്‍ഷന് അപേക്ഷിക്കുമ്പോൾ മുന്‍ എംപിമാർ സത്യവാങ്മൂലം എഴുതി നല്‍കണം. പൊതുമേഖലാ, തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പ്രവർത്തിക്കുന്നവർക്കും ഇത് ബാധകമാണ്. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ഗവർണർമാർക്കും പുതിയ നിയമം ബാധകമാകും. 

ലോകം പൊതുഗതാഗതത്തിലേക്ക് മാറുമ്പോള്‍ നമ്മള്‍ കെ.എസ്ആര്‍ടിസി പൂട്ടാന്‍നടക്കുന്നു!

നിലവിൽ സംസ്ഥാന സർക്കാരുകളിൽ മന്ത്രിമാരായിരിക്കുന്ന മുൻ എംപിമാർക്ക് വരെ  പെൻഷൻ കിട്ടുന്നുണ്ട്. എംഎൽഎ, എംപി പെൻഷനുകൾ ഒന്നിച്ച് വാങ്ങുന്നതിനും പുതിയ നിർദ്ദേശം തടയിടും. സർക്കാർ ഉദ്യോഗസ്ഥരായിരുന്ന ശേഷം എംപിമാരായവർക്കും ഇനി ഒരു പെൻഷനേ അർഹതയുണ്ടാവൂ. നിലവില്‍ ഒരു മുന്‍ എംപിക്ക് ആദ്യ ടേമിന് 25,000 രൂപയും പിന്നീടുള്ള ഓരോ വർഷവും 2,000 രൂപ വീതവുമാണ് പെന്‍ഷന്‍ ലഭിക്കുക.  

പഞ്ചാബില്‍  ആം ആദ്‍മി പാർട്ടി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ എംഎല്‍എമാർ ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നത് തടയാൻ ഓർഡിനൻസ് ഇറക്കിയിരുന്നു. രാഷ്ട്രീയ നേട്ടമായി എഎപി ഇത് ഉയർത്തിക്കാട്ടുമ്പോഴാണ് കേന്ദ്രവും ഈ വഴിക്ക് നീങ്ങുന്നത്.

കിട്ടാനുള്ളത് 10 മാസത്തെ ശമ്പളം; മലബാര്‍ ദേവസ്വം ജീവനക്കാര്‍ സമരത്തിലേക്ക്

PREV
Read more Articles on
click me!

Recommended Stories

മഹാരാഷ്ട്രയില്‍ ജനവാസ മേഖലയില്‍ പുള്ളിപ്പുലി, 7 പേരെ ആക്രമിച്ചു; ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് 10 മണിക്കൂര്‍, ഒടുവില്‍ പിടികൂടി
നേതാവിന്‍റെ കൈയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി ഐപിഎസുകാരി; വിജയ്‍യുടെ പരിപാടിക്കിടെ അസാധാരണ സംഭവങ്ങൾ, കടുത്ത നിയന്ത്രണങ്ങൾ