
ശ്രീനഗര്‍: മഹാരാഷ്ട്രയിലേയും ഇംഗ്ലണ്ടിലേയും ലൈബ്രറി ഗ്രാമങ്ങളുടെ മാതൃകയില്‍ വടക്കന്‍ കശ്മീരിലെ ബന്ദിപ്പൊരയില്‍ ലൈബ്രറി വീടുകളൊരുക്കി കശ്മീരി യുവാവ്. സിറാജുദ്ദീന്‍ ഖാനെന്ന യുവാവാണ് വേറിട്ട ആശയം കശ്മീരിന്‍റെ താഴ്വരയില്‍ നടപ്പിലാക്കുന്നത്. വടക്കന്‍ കശ്മീരിലെ സ്വന്തം ഗ്രാമമായ ആര്‍ഗാമിലെ 22ലധികം വീടുകളിലാണ് സിറാജുദ്ദീന്‍ ഖാന്‍ ലൈബ്രറികള്‍ തയ്യാറാക്കിയിരിക്കുന്നത്. കശ്മീരിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പഠിക്കാനുള്ള സാഹചര്യം ഒരുക്കുന്ന എന്‍ജിഒ ആയ സര്‍ഹാദ് ഫൌണ്ടേഷനിലാണ് സിറാജുദ്ദീന്‍ ഖാന്‍ വളര്‍ന്നതും പഠിച്ചതും. പൂനെയിലായിരുന്നു ഇത്. ഭീകരവാദത്തിന്‍റെ ഇരകള്‍ക്ക് പഠന സഹായം നല്‍കാനായി സഞ്ജയ് നഹാറാണ് ഈ എന്‍ജിഒ ആരംഭിച്ചത്.
നിങ്ങള്‍ എവിടെ നിക്കണമെന്നും എന്താണ് ചെയ്യുന്നതെന്നും അറിവ് നമ്മുക്ക് ബോധ്യം നല്‍കും. ഈ അറിവിനായി വിശാലമായ വായന വേണമെന്നും സിറാജുദ്ദീന്‍ പറയുന്നു. ചരിത്രത്തില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥി കൂടിയാണ് സിറാജുദ്ദീന്‍. ഇംഗ്ലണ്ടിലെ ലൈബ്രറി ഗ്രാമം എന്ന ആശയം പ്രാവര്‍ത്തികമാക്കാനൊരുങ്ങിയ സമയത്താണ് ലോകത്തെ കൊവിഡ് മുള്‍മുനയിലാക്കിയത്. ഇതോടെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിലച്ചു. എന്നാല്‍ പിന്നീടാണ് മഹാരാഷ്ട്രയിലെ ബെല്ലാറില്‍ ഗ്രാമീണ ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചത്. സര്‍ക്കാരിന്‍റെ സഹായത്തോടെയായിരുന്നു ബെല്ലാറിലെ ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചത്. നാഷണല്‍ ബുക്ക് ട്രസ്റ്റിന്‍റെ സഹായത്തോടെയാണ് സിറാജുദ്ദീന്‍ കശ്മീരില്‍ ലൈബ്രറി വീടുകള്‍ ആരംഭിച്ചിട്ടുള്ളത്.
ജമ്മു കശ്മീര്‍ സംസ്ഥാന സര്‍ക്കാര്‍ ഈ യുവാവിന് സഹായവുമായി എത്തി. സ്വന്തം നാട്ടിലെ നൂറ് വീടുകളില്‍ 22 വീടുകളിലാണ് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ സിറാജുദ്ദീന്‍ ലൈബ്രറികള്‍ ആരംഭിച്ചത്. ഒരു വീട്ടില്‍ ഒരു വിഷയം സംബന്ധിയായ ബുക്കുകളുടെ ശേഖരമാണ് ഒരുക്കുന്നത്. അതുകൊണ്ട് തന്നെ ബുക്കുകള്‍ എടുക്കാനായി ഗ്രാമീണര്‍ അയല്‍ വീടുകളിലേക്ക് പോവുന്ന സാഹചര്യവും ഈ യുവാവിന് ഒരുക്കാനായി. ഇത് ഗ്രാമത്തിന്‍റെ ഐക്യം കൂട്ടുമെന്നും സിറാജുദ്ദീന്‍ വിശദമാക്കുന്നു. ബുക്കിന് വേണ്ടിയുള്ള അയല്‍വീട് സന്ദര്‍ശനങ്ങള്‍ ആശയങ്ങളുടേയും പൊതുവായ പ്രശ്നങ്ങളുടേയും കൈമാറ്റത്തിനും വേദിയാവുന്നുവെന്നാണ് പൊതുവിലുള്ള പ്രതികരണമെന്ന് യുവാവ് പറയുന്നു.
സിറാജുദ്ദീന‍്‍റെ ആശയം സമീപ ഗ്രാമമായ ഹെല്‍മാത് പൊരയിലും പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിലാണ് അയല്‍ ഗ്രാമത്തിലുള്ള മുബഷിര്‍ മുഷ്താഖ്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് പരിശീലനവും യുവാവ് നല്‍കുന്നുണ്ട്. തിരികെ ഗ്രാമത്തിലെത്തി മറ്റുള്ളവര്‍ പരിശീലനം നല്‍കുന്ന രീതിയിലാണ് ഈ പഠനം മുന്നോട്ട് പോവുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam