ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസ്; മലയാളി യൂട്യൂബർ മനാഫ് തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരായേക്കും

Published : Sep 06, 2025, 06:47 AM IST
manaf

Synopsis

സാക്ഷി ചിന്നയയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ മലയാളിയായ മനാഫ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്നു.

ബെംഗളൂരു: ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ മലയാളി യൂട്യൂബർ മനാഫ് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരായേക്കും. പ്രത്യേക അന്വേഷണസംഘം ചോദ്യം ജയിലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മനാഫിന് നോട്ടീസ് നൽകിയിരുന്നു. ഇന്നലെ ഹാജരാകാനാണ് ആവശ്യപ്പെട്ടത് എങ്കിലും ഓണവും നബിദിനവും കണക്കിലെടുത്ത് ഇളവ് വേണമെന്ന മനാഫിന്റെ ആവശ്യം എസ്ഐടി അംഗീകരിച്ചിരുന്നു. ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സ്ത്രീകളുടെ ഉൾപ്പെടെ നൂറിലേറെ മൃതദേഹം ധർമ്മസ്ഥലയിൽ കുഴിച്ചിട്ടെന്ന സാക്ഷി ചിന്നയയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ മലയാളിയായ മനാഫ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്നു.

വ്യാജ വെളിപ്പെടുത്തൽ കേസിൽ സംശയനിഴലിലുള്ള യൂട്യൂബർ ജയന്തിന്റെ സഹായത്തോടെയായിരുന്നു ഇത്. അറസ്റ്റിലായ ചിന്നയ്യയിൽ നിന്നും, മകളെ കാണാനില്ലെന്ന് അവകാശവാദവുമായി എത്തിയ സുജാതാ ഭട്ടിൽ നിന്നും കേസിലെ ഇവരുടെ ഇടപെടലുകളെ കുറിച്ച് സൂചന ലഭിച്ചതോടെയാണ് പ്രത്യേക അന്വേഷണസംഘം യൂട്യൂബർമാരെ കേന്ദ്രീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് എസ് ഐടി മനാഫിന് നോട്ടീസ് നൽകിയത്. എന്നാൽ ഓണവും നബിദിനവും കണക്കിലെടുത്ത് ഹാജരാക്കുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് മനാഫ് ആവശ്യപ്പെടുകയായിരുന്നു. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുൻ ഓടിച്ച ലോറിയുടെ ഡ്രൈവറാണ് മനാഫ്.

ധർമ്മസ്ഥലയിൽ നേരിട്ട് എത്തിയിട്ടുള്ള മനാഫ് ആരോപണമുന്നയിച്ച പലരെയും നേരിൽ കണ്ടതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ മനാഫിൽ നിന്നും തേടും. മനാഫ് എത്തിയില്ലെങ്കിലും പ്രത്യേക അന്വേഷണസംഘം നോട്ടീസ് നൽകിയ യൂട്യൂബർമാരായ അഭിഷേകും ടി. ജയന്തും ആക്ടിവിസ്റ്റ് ഗിരീഷ് മട്ടന്നവരും ഇന്നലെ ബെൽത്താങ്കടിയിൽ എത്തി. ഇവരെ എസ്ഐടി സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. ചിന്നയ്യയിൽ നിന്നും സുജാത ഭട്ടിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും യൂട്യൂബ് വീഡിയോകളുടെ അടിസ്ഥാനത്തിലും ആണ് ചോദ്യം ചെയ്യുന്നത്. പ്രത്യേക അന്വേഷണസംഘത്തിന്റെ തലവൻ ഡിജിപി പ്രണബ് മോഹന്തി കഴിഞ്ഞ ബെൽത്താങ്കടിയിലെ ഓഫീസിൽ നേരിട്ട് എത്തി അന്വേഷണ പുരോഗതി വിലയിരുത്തി.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം