
അയോധ്യ: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊളളയിൽ ചമ്പത് റായിക്കെതിരെ നിർണായക നീക്കവുമായി എസ്ഐടി. ചമ്പത് റായിയുടെ സ്വത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ എസ്ഐടി. സ്വത്ത് വിവരങ്ങളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ എസ്ഐടി നിർദ്ദേശം നൽകി. ചമ്പത് റായിക്കെതിരെ കേസ് എടുക്കാതത്തിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇന്ന് ചേരുന്ന ട്രസ്റ്റ് യോഗത്തിൽ രാജി അംഗീകരിച്ചാലുടൻ ചമ്പത് റായിക്കും അനിൽ മിശ്രയ്ക്കും എതിരെ ഗൂഢാലോചന കുറ്റം ചുമത്തി എസ്ഐടി കേസെടുത്തേക്കാനാണ് സാധ്യത. എസ്ഐടിയുടെ അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കാം എന്ന് ചില ട്രസ്റ്റ് അംഗങ്ങൾക്ക് നിലപാടുണ്ടെങ്കിലും അത് തള്ളികളയാനാണ് സാധ്യത.
അതെസമയം അയോധ്യയിലെ രാമക്ഷേത്ര ട്രസ്റ്റിൻറെ നിർണ്ണായക യോഗം മൂന്നു മണിക്ക് ചേരാനിരിക്കെ ചമ്പത് റായിക്ക് പകരക്കാരനെ വിശ്വ ഹിന്ദു പരിഷത്ത് നിർദ്ദേശിച്ചു. വിഎച്ച്പി ജനറൽ സെക്രട്ടറി ബജ്രംഗ്ലാൽ ബാഗ്ഡയുടെ പേരാണ് സംഘടന പകരം നിർദദ്ദേശിച്ചിരിക്കുന്നത്. നീരജ് ദൗനേരിയയെ ട്രസ്ററ് അംഗമാക്കണം എന്ന ആവശ്യവും വിഎച്ചപി മുന്നോട്ടുവെച്ചിട്ടുണ്ട്.
ക്ഷേത്രകൊള്ളയിൽ പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനുമെതിരെ ജ്യോതിർമഠം ശങ്കരാചാര്യർ അവിമുക്തേശ്വരാനന്ദ വീണ്ടും ആഞ്ഞടിച്ചു.അയോധ്യയിൽ സന്ന്യാസിമാർക്ക് പേരിന് മാത്രമാണ് റോളെന്നും സർക്കാർ നിയോഗിച്ച മറ്റ് അംഗങ്ങൾക്കാണ് അധികാരമെന്നും അവിമുക്തേശ്വരാനന്ദ കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam