
ദില്ലി: അടുത്ത വർഷം കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ (CPIM Party Congress) അവതരിപ്പിക്കാനുള രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖയെ കുറിച്ച് സിപിഎം പിബി (CPIM Polit bureau) ചർച്ച ചെയ്തതായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (Sitaram yechuri). എന്തൊക്കെ പാർട്ടി കോൺഗ്രസിൽ എന്തൊക്കെ വിഷയങ്ങൾ ഉൾപ്പെടുത്തണമെന്നതിനെക്കുറിച്ച് പിബി ചർച്ച ചെയ്തു. നവംബർ 13, 14 തീയതികളിൽ നടക്കുന്ന പിബി യോഗത്തിൽ അന്തിമ രൂപരേഖ തയ്യാറാക്കി കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രകമ്മിറ്റിയിൽ സംസാരിച്ചിട്ടില്ലെന്ന് യെച്ചൂരി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനടക്കം കേരളഘടകത്തിൽ നിന്നുള്ള നേതാക്കൾ കോൺഗ്രസ് ധാരണയെ ശക്തമായി എതിർത്തുവെന്ന മാധ്യമവാർത്തകൾ തള്ളിയാണ് സീതാറാം യെച്ചൂരി ഇക്കാര്യം പറഞ്ഞത്. പിബിയുടെ അനുമതിയോടെ മാത്രമേ ഏത് അംഗവും സിസിയിൽ സംസാരിക്കാറുള്ളൂവെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam