
ദില്ലി: ജനങ്ങളെ സഹായിക്കുന്നതിൽ മോദി സർക്കാർ പരാജയമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കൊവിഡ് നിയന്ത്രിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. ജനങ്ങൾ പല ഗ്രാമങ്ങളിലും പട്ടിണിയിലാണെന്നും യെച്ചൂരി പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ നീറ്റ് പോലെയുള്ള പരീക്ഷകൾ നടത്തുന്നത് സുരക്ഷിതമല്ല. കൊവിഡ് വ്യാപന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവെയ്ക്കണം. പല സംസ്ഥാനങ്ങളും ഇത് ആവശ്യപ്പെട്ടു കഴിഞ്ഞു എന്നും യെച്ചൂരി പറഞ്ഞു.
സെക്രട്ടേറിയറ്റിലെ തീപിടുത്തം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ യെച്ചൂരി തയ്യാറായില്ല. വിഷയത്തിൽ സംസ്ഥാന നേതൃത്വം പ്രതികരിക്കുമെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്.
കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സി പി എമ്മിന്റെ ദേശീയ പ്രതിഷേധത്തിന്റെ ഭാഗമായി ദില്ലിയിൽ ഇന്ന് പ്രതിഷേധസമരം നടത്തി. സീതാറാം യെച്ചൂരി സമരം ഉദ്ഘാടനം ചെയ്തു. സമരത്തിൽ സി പി എം പിബി അംഗം വൃന്ദാ കാരാട്ടും പങ്കെടുത്തു. ആദ്യം ജന്തർ മന്തറിൽ നടത്താനിരുന്ന പ്രതിഷേധ സമരം പൊലീസ് അനുമതി നൽകാത്തതിനാൽ പിന്നീട് വി.പി ഹൗസിലാണ് നടത്തിയത്.
Read Also: സഭയിൽ അഞ്ചര മണിക്കൂർ സംസാരിച്ചിട്ടില്ല; സ്പീക്കർക്കെതിരെ ഉമ്മൻ ചാണ്ടി...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam