ഇടത് പാര്‍ട്ടികളെ എഴുതി തള്ളുന്നത് തെറ്റെന്ന് തെളിയിച്ചു: സീതാറാം യെച്ചൂരി

Published : Nov 11, 2020, 01:19 AM IST
ഇടത് പാര്‍ട്ടികളെ എഴുതി തള്ളുന്നത് തെറ്റെന്ന് തെളിയിച്ചു: സീതാറാം യെച്ചൂരി

Synopsis

ബിഹാറില്‍ മഹാഗഡ്ബന്റെ ഭാഗമായാണ് ഇടതുപാര്‍ട്ടികള്‍ മത്സരിച്ചത്.  

ദില്ലി: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രതികരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇടത് പാര്‍ട്ടികളെ എഴുതി തള്ളുന്നത് തെറ്റെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് നടന്നതെന്നും കൂടൂതല്‍ സീറ്റുകള്‍ നല്‍കിയിരുന്നെങ്കില്‍ വിജയിക്കാന്‍ സാധിക്കുമായിരുന്നുവെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. ബിഹാറില്‍ മഹാഗഡ്ബന്റെ ഭാഗമായാണ് ഇടതുപാര്‍ട്ടികള്‍ മത്സരിച്ചത്. സിപിഎം, സിപിഐ(എംഎല്‍), സിപിഐ എന്നീ പാര്‍ട്ടികളാണ് മത്സരിച്ചത്. സിപിഎം രണ്ട് സീറ്റില്‍ വിജയിച്ചു. സിപിഐ(എംഎല്‍) 11 സീറ്റിലും സിപിഐ രണ്ട് സീറ്റിലുമാണ് ജയിച്ചത്. മികച്ച പ്രകടനമാണ് ഇടതുകക്ഷികള്‍ നടത്തിയതെന്ന് വിലയിരുത്തപ്പെടുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഏറ്റുമുട്ടൽ; ലഷ്കർ ഭീകരനെ കരസേന വധിച്ചു, മേഖലയിൽ തെരച്ചിൽ തുടരുന്നു
ദില്ലിയിൽ മയക്കുമരുന്ന് മാഫിയക്കെതിരെ വൻ നടപടി; 'ഡ്രഗ് ക്വീൻപിൻ' പാർവതി അറസ്റ്റിൽ, പിടിച്ചെടുത്തത് ലക്ഷക്കണക്കിന് രൂപ