പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തതിൽ മെറ്റ പാർലമെന്ററി ഐടി സമിതിക്ക് മുന്നിൽ ഖേദം പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ പാർലമെന്ററി ഐടി സമതിക്ക് മുന്നിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ അധികൃതർ. വീഡിയോ നീക്കം ചെയ്തത് സാങ്കേതിക പിഴവുകൊണ്ടാണെന്ന് മെറ്റ യോഗത്തിൽ വിശദീകരിച്ചു. എന്നാൽ പ്രശ്നം ഉദ്യോഗസ്ഥർ മാപ്പ് പറഞ്ഞാൽ തീരില്ലെന്ന് സമിതിയിലെ ഭരണപക്ഷ അംഗങ്ങൾ അറിയിച്ചു. മാർക്ക് സക്കർബർഗ് തന്നെ മാപ്പ് പറയണമെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ മെറ്റയ്ക്ക് നൽകുന്ന സേഫ് ഹാർബർ പരിരക്ഷ പിൻവലിക്കുമെന്നും മുന്നറിയിപ്പ് നൽകി. അതേസമയം ഇത് പാർലമെന്റിൽ ചർച്ച ചെയ്യേണ്ട വിഷയമാണെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. സിജെപി സമരത്തിൽ പങ്കെടുത്തവരുടെ അടക്കം സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരായ നടപടിയിലും സമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ യോഗത്തിൽ ആശങ്ക അറിയിച്ചു. സർക്കാറിനെതിരായ വിമർശനങ്ങൾ എല്ലാം രാജ്യത്തിനെതിരായത് എന്ന രീതിയിൽ കൈകാര്യം ചെയ്യരുതെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.


