'ഗവർണറെ എംഎൽഎമാരും തദ്ദേശപ്രതിനിധികളും തെരഞ്ഞെടുക്കണം': നിയമഭേദഗതിക്ക് സ്വകാര്യബില്ലുമായി ശിവദാസൻ എംപി

Published : Mar 31, 2022, 07:35 PM ISTUpdated : Mar 31, 2022, 07:49 PM IST
'ഗവർണറെ എംഎൽഎമാരും തദ്ദേശപ്രതിനിധികളും തെരഞ്ഞെടുക്കണം': നിയമഭേദഗതിക്ക് സ്വകാര്യബില്ലുമായി ശിവദാസൻ എംപി

Synopsis

ഡോ.വി.ശിവദാസന്‍ എംപിക്കാണ് രാജ്യസഭയിൽ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചത്

ദില്ലി: ഗവര്‍ണ്ണറുടെ നിയമനത്തില്‍ ഭരണ ഘടന ഭേദഗതി നിര്‍ദ്ദേശിച്ചുള്ള സ്വകാര്യ ബില്ലിന് അവതരണാനുമതി. സിപിഎം എംപി വി ശിവദാസന്‍ നല്‍കിയ ബില്‍ നാളെ ഉച്ചക്ക് ശേഷം രാജ്യസഭയില്‍ അവതരിപ്പിക്കും. നിലവിലെ കേന്ദ്രസര്‍ക്കാര്‍ നിയമനത്തിന് പകരം നിയമസഭയിലെയും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെയും ജന പ്രതിനിധികള്‍ ചേര്‍ന്ന് ഗവര്‍ണ്ണറെ നിയമിക്കണമെന്നാണ് ബില്ലില്‍ ആവശ്യപ്പെടുന്നത്.സംസ്ഥാനങ്ങളുടെ താല്‍പര്യമനുസരിച്ച് ഗവര്‍ണ്ണര്‍മാര്‍ ്പ്രവര്‍ത്തിച്ചില്ലെങ്കില്‍ പിന്‍വലിക്കാന്‍ നിയമസഭക്ക് അധികാരം നല്‍കണമെന്നും ബില്ലില്‍ പറയുന്നു.ഒരു ഗവര്‍ണ്ണര്‍ക്ക്  ഒന്നിലധികം സംസ്ഥാനങ്ങളില്‍ ചുമതല നല്‍കരുതെന്നും , കാലാവധി നീട്ടി നല്‍കരുതെന്നും ബില്ലില്‍ ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാത്ത് സര്‍ക്കാരും സിപിഎം ഗവര്‍ണ്ണറുമായി കൊമ്പുകോര്‍ക്കുന്ന  പശ്ചാത്തലത്തിലാണ് നിയമന വിഷയം ദേശീയ തലത്തില്‍ സിപിഎം ചര്‍ച്ചയാക്കുന്നത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

36000 രൂപ മാസ ശമ്പളമുള്ള ഭാര്യക്ക് 5000 രൂപ ജീവനാംശം; ഭർത്താവിൻ്റെ വാദം അംഗീകരിച്ച് അലഹബാദ് ഹൈക്കോടതി; ജീവനാംശം നൽകേണ്ടെന്ന് വിധി
ലിബിയയിൽ ഇന്ത്യൻ ദമ്പതികളും മൂന്ന് വയസുകാരി മകളെയും തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം 2 കോടി ആവശ്യപ്പെട്ട് ബന്ധുക്കൾക്ക് സന്ദേശം