
ചെന്നൈ: നീറ്റ് പരീക്ഷയുടെ പേരില്‍ രാജ്യത്തെ കോടതികളെ വിമര്‍ശച്ചതിന് നടന്‍ സൂര്യയ്‌ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടി എടുക്കരുതെന്ന ആവശ്യപ്പെട്ട് ആറ് മുതിര്‍ന്ന ജഡ്ജിമാര്‍ മദ്രാസ് ഹൈക്കോടതിക്ക് കത്തയച്ചു. ജസ്റ്റിസ് കെ ചന്ദ്രു, ജി എം അക്ബര്‍ അലി ഉള്‍പ്പടെയുള്ളവരാണ് കത്തയച്ചത്.
നടനെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം ചീഫ് ജസ്റ്റിസ് കത്തയച്ചതിന് പിന്നാലെയാണ്, നടന് പിന്തുണയുമായി കൂടുതല്‍ ജഡ്ജിമാര്‍ രംഗത്തെത്തിയിരിക്കുന്നത്.
സൂര്യയ്‌ക്കെതിരെ, രാജ്യത്തിലെ ജഡ്ജിമാരെയും നിതീന്യായ സംവിധാനത്തെയും വിമര്‍ശിച്ചതിന് വാറണ്ട് ഇറക്കണം എന്നാണ് ജഡ്ജി എസ് എം സുബ്രഹ്മണ്യത്തിന്റെ ആവശ്യം. നടന്റെ നീറ്റ് പരീക്ഷ സംബന്ധിച്ച പ്രസ്താവന ടിവിയിലും യൂട്യൂബിലും കണ്ടതിന്റെ വെളിച്ചത്തിലാണ് നടപടി ആവശ്യപ്പെടുന്നത് എന്ന് ജഡ്ജി എസ്എം സുബ്രഹ്മണ്യം കത്തില്‍ പറയുന്നു.
രാജ്യത്ത് നീറ്റ് പ്രവേശ പരീക്ഷ നടത്തുന്നതിനെതിരെ ഞായറാഴ്ചയാണ് നടന്‍ സൂര്യ പ്രസ്താവന നടത്തിയത്. നീറ്റ് പരീക്ഷ നടത്തുന്നത് 'മനുനീതി പരീക്ഷ' എന്നാണ് സൂര്യ തന്റെ പ്രസ്താവനയില്‍ വിവരിച്ചത്. പരീക്ഷ സംഘടിപ്പിക്കുന്ന സര്‍ക്കാറിനെയും, കോടതിയെയും, മാധ്യമങ്ങളെയും വിമര്‍ശിക്കുന്ന സൂര്യ, ഇപ്പോള്‍ പരീക്ഷ നടത്തുന്നത് മനസാക്ഷിയില്ലാത്ത നിലപാടാണ് എന്നും പറയുന്നു.
''തന്റെ അഭിപ്രായ പ്രകാരം ഇത്തരം പ്രസ്താവനകള്‍ രാജ്യത്തെ ബഹുമാന്യരായ ജഡ്ജിമാരുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നതും, രാജ്യത്തെ നീതി സംവിധാനത്തെ ചോദ്യം ചെയ്യുന്നതുമാണ്. വളരെ മോശം രീതിയിലുള്ള വിമര്‍ശനമാണിത് ''- എസ്എം സുബ്രഹ്മണ്യം കത്തില്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam