6 മാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി; തെരുവ് നായകൾ കടിച്ചെന്ന് സംശയം

Published : Apr 22, 2023, 10:03 PM ISTUpdated : Apr 22, 2023, 10:16 PM IST
6 മാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി; തെരുവ് നായകൾ കടിച്ചെന്ന് സംശയം

Synopsis

ആറ് മാസം പ്രായമുള്ള ആൺ കുഞ്ഞിനെയാണ് തെരുവ് നായ്ക്കൾ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തിയത്. ഓടയിൽ കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കണ്ട നാട്ടുകാർ വിവരം ബോഡി നായകന്നൂർ ടൗൺ പൊലീസിൽ അറിയിക്കുകയായിരുന്നു.

ചെന്നൈ: തേനി ബോഡിനായ്ക്കന്നൂരിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. തെരുവ് നായകൾ കടിച്ച് കീറിയ നിലയിലാണ് മൃതദേഹം. കുട്ടിയെ ആരെങ്കിലും ഉപേക്ഷിച്ചതാണോ എന്നും സംശയമുണ്ട്. കുട്ടിയുടെ മാതാപിതാക്കൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ബോഡിനായ്കന്നൂരിന് സമീപം വഞ്ചിയോടെയിലാണ് സംഭവം നടന്നത്. ആറ് മാസം പ്രായമുള്ള ആൺ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓടയിൽ കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കണ്ട നാട്ടുകാർ വിവരം ബോഡി നായകന്നൂർ ടൗൺ പൊലീസിൽ അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

PREV
click me!

Recommended Stories

ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി
വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ