ദേശീയപതാക ഉപയോ​ഗിച്ച് ചിക്കൻ വൃത്തിയാക്കി; യുവാവ് അറസ്റ്റിൽ

Published : Apr 22, 2023, 07:52 PM ISTUpdated : Apr 22, 2023, 07:53 PM IST
ദേശീയപതാക ഉപയോ​ഗിച്ച് ചിക്കൻ വൃത്തിയാക്കി; യുവാവ് അറസ്റ്റിൽ

Synopsis

വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായും വെള്ളിയാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതായും പൊലീസ് അറിയിച്ചു.

സിൽവാസ: ഇന്ത്യയുടെ ദേശീയ പതാക ഉപയോഗിച്ച് ചിക്കൻ വൃത്തിയാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആൻഡ് നഗർ ഹവേലിയിലെ സിൽവാസയിലാണ് സംഭവം. ജോലി ചെയ്തിരുന്ന കോഴിക്കടയിൽ കോഴി വൃത്തിയാക്കുന്ന തുണിയായാണ് ഇയാൾ ദേശീയ പതാക ഉപയോ​ഗിച്ചത്. ഇയാളുടെ നടപ‌ടി ദേശീയ പതാകയെ അപമാനിക്കുന്നതാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കേസെടുത്തത്. വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായും വെള്ളിയാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതായും പൊലീസ് അറിയിച്ചു. പൊതുസ്ഥലത്തോ മറ്റെവിടെയെങ്കിലുമോ ദേശീയ പതാക കത്തിക്കുക, വികൃതമാക്കുക, നശിപ്പിക്കുക, ചവിട്ടുക തുടങ്ങിയ കൃത്യങ്ങൾ ചെയ്താൽ കേസെടുക്കുമെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാമെന്നും പൊലീസ് പറഞ്ഞു.

PREV
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'