
തഞ്ചാവൂർ: ബാലവിവാഹം (Chidl marriage) നടത്തിയതിന് തമിഴ്നാട്ടിൽ ആറ് പേർ അറസ്റ്റിൽ. 17 വയസുള്ള ആൺകുട്ടിയുടേയും 16 വയസുള്ള പെൺകുട്ടിയുടേയും വിവാഹമാണ് നടത്തിയത്. തഞ്ചാവൂരിലെ (Thanjavoor) തിരുവോണം എന്ന സ്ഥലത്താണ് സംഭവം. ഒരേ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ തമ്മിൽ പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ നാട്ടുകാർ ഇവരുടെ വിവാഹം നടത്താൻ വീട്ടുകാരുടെ മേൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു. വിവാഹത്തിന് മുൻകൈയ്യെടുത്ത രാജാ, അയ്യാവ്, രാമൻ, ഗോപു, നാടിമുത്തു, കന്നിയൻ എന്നിവരാണ് അറസ്റ്റിലായത്. ആൺകുട്ടിയെ ജുവനൈൽ ഹോമിലേക്കും പെൺകുട്ടിയെ സർക്കാരിന്‍റെ ബാലികാ സദനത്തിലേക്കും മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam