'മദ്യത്തിന്റെ മണമുണ്ടെങ്കിൽ ലഹരിയിലെന്നല്ല അർത്ഥം', മദ്യപിച്ച് അപകടമുണ്ടാക്കിയ യുവാവിനെ വെറുതെവിട്ട് കോടതി

Published : Jun 16, 2025, 01:31 PM IST
Court

Synopsis

വാഹനം പോസ്റ്റിൽ ഇടിച്ചതിന് പിന്നാലെ യുവാവിനെ മദ്യം മണക്കുന്നുവെന്ന് പറഞ്ഞായിരുന്നു അറസ്റ്റ്

ചണ്ഡിഗഡ്: മദ്യപിച്ച് വാഹനമോടിച്ചെന്ന പേരിൽ പൊലീസ് അറസ്റ്റ് ചെയ്തയാളെ ആറ് വർഷത്തിന് ശേഷം വെറുതെ വിട്ട് കോടതി. ചണ്ഡിഗഡിലെ ജില്ലാ കോടതിയുടേതാണ് തീരുമാനം. മദ്യപിച്ച് ലക്കുകെട്ട് വാഹനം പോസ്റ്റിലിടച്ചതോടെയാണ് യുവാവിനെ പൊലീസ് പിടികൂടിയത്. യുവാവിനെ മദ്യം മണക്കുന്നുവെന്ന് പറഞ്ഞായിരുന്നു അറസ്റ്റ്. എന്നാൽ ഒരാളെ മദ്യം മണക്കുന്നത് കൊണ്ട് മാത്രം അയാൾ മദ്യത്തിന്റെ സ്വാധീനത്തിലാണ് എന്ന് വിലയിരുത്താനാവില്ലെന്ന നിരീക്ഷണമാണ് കോടതി നടത്തിയിട്ടുള്ളത്.

മോട്ടോർ വെഹിക്കിൾ അക്ടിലെ 185ാം വകുപ്പ് പ്രകാരമാണ് അക്ഷയ് എന്ന യുവാവ് അറസ്റ്റിലായത്. ചണ്ഡിഗഡിലെ സെക്ട‍ർ22/23ലെ ലൈറ്റ് പോയിന്റിന് സമീപം 2019 ജൂൺ 9നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പിബി01എ4282 എന്ന കാറാണ് യുവാവ് പോസ്റ്റിൽ ഇടിച്ച് കയറ്റിയത്. കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും മദ്യത്തിന്റെ സ്വാധീനത്തിലാണ് യുവാവുള്ളതെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു. വിചാരണയ്ക്കിടെ യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർ കോടതിയിൽ മൊഴി നൽകിയിരുന്നു. പട്രോളിംഗിനിടെയാണ് യുവാവിനെ കസ്റ്റഡിയിൽ എടുത്തതെന്നും പൊലീസ് കോടതിയിൽ വിശദമാക്കിയിരുന്നു.

എന്നാൽ കേസിലെ സാക്ഷികളായ വൈദ്യ പരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയാണ് യുവാവിന് രക്ഷയയാത്. ചണ്ഡിഗഡിലെ സെക്ടർ 22 ലെ സിവിൽ ആശുപത്രിയിലെ ഡോ ക്രിതി ഡയോര യുവാവ് മദ്യപിച്ചിരുന്നതായും എന്നാൽ അപകടകരമായ തോതിൽ മദ്യത്തിന്റെ സ്വാധീനത്തിലായിരുന്നില്ല യുവാവ് ഉണ്ടായിരുന്നതെന്നും പരിശോധിച്ച ഡോക്ടർ കോടതിയിൽ വിശദമാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സച്ചിൻ യാദവ് പ്രതിയെ വെറുതെ വിട്ടത്. ബ്രെത്ത് അനലൈസ‍ർ ഉപയോഗിച്ചുള്ള പരിശോധന ഈ കേസിൽ നടത്താതിരുന്നതും പൊലീസിന് തിരിച്ചടിയായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമോ? വിവാദത്തിൽ വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി, 'ദേശീയ താൽപര്യം അനുസരിച്ചായിരിക്കും തീരുമാനമെടുക്കുക'
ബാഗിൽ നിന്ന് ബുക്ക് എടുത്തപ്പോൾ പുറത്ത് ചാടിയത് 'വെള്ളിക്കെട്ടൻ', വീട്ടുകാരുടേയും കൂട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലം, 'കുട്ടി' യാത്രയായി