വിമാന ദുരന്തത്തിൽ രാജ്യം ദു:ഖത്തിൽ കഴിയുമ്പോൾ അവധിക്കാലം ആഘോഷിക്കാൻ രാഹുൽ വിദേശത്തേക്ക് മുങ്ങി; വിമർശിച്ച് ബിജെപി

Published : Jun 16, 2025, 12:00 PM ISTUpdated : Jun 16, 2025, 12:05 PM IST
Lok Sabha LoP Rahul Gandhi (File photo/ANI)

Synopsis

വിമാന ദുരന്തത്തിൽ രാജ്യം ദു:ഖത്തിൽ കഴിയുമ്പോൾ അവധിക്കാലം ആഘോഷിക്കാൻ രാഹുൽ വിദേശത്തേക്ക് മുങ്ങിയിരിക്കുകയാണ്.

ദില്ലി: കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി. രാഹുൽ ഗാന്ധി വിദേശത്തേക്ക് മുങ്ങിയെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. വിമാന ദുരന്തത്തിൽ രാജ്യം ദു:ഖത്തിൽ കഴിയുമ്പോൾ അവധിക്കാലം ആഘോഷിക്കാൻ രാഹുൽ വിദേശത്തേക്ക് മുങ്ങിയിരിക്കുകയാണ്. രാജ്യം വലിയ പ്രതിസന്ധി നേരിടുമ്പോൾ രാഹുൽ ഗാന്ധിയെ കാണാതാകുന്നത് പതിവാണെന്നും രാജ്യത്തെ പ്രതിപക്ഷ നേതാവിന് ഒരുത്തരവാദിത്തവുമില്ലെന്നും അമിത് മാളവ്യ കുറ്റപ്പെടുത്തി. അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിൽ 274 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 

അതേസമയ, അഹമ്മദാബാദ് വിമാന ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ പ്രദേശവാസികളായ നാലു പേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ബന്ധുക്കള്‍ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. രണ്ടു വയസുള്ള കുട്ടി ഉൾപ്പെടെ നാലു പേരെയാണ് കാണാതായത്. ഇവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. മരിച്ചവരിൽ ഇതുവരെ 80പേരെയാണ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞതിൽ 33 പേരുടെ മൃതദേഹങ്ങള്‍ വിട്ടു നൽകി. വിമാന അപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.

വിമാന അപകടത്തിൽ 274 പേരാണ് മരിച്ചതെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. കൂടുതൽ പേരുടെ ഡിഎൻഎ പരിശോധന ഇന്ന് പൂർത്തിയാകും. അപകടത്തിൽ മരിച്ച മലയാളി രഞ്ജിത നായരുടെ ഡിഎൻഎ ഫലം ഇന്ന് പുറത്തു വന്നേക്കും. അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്നും തുടരും.

 

PREV
Read more Articles on
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി