
ഗാന്ധിനഗർ: പരമ്പരാഗത നൃത്തരൂപമായ 'തൽവാർ റാസ്' അവതരിപ്പിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വെള്ളിയാഴ്ച ഗുജറാത്തിലെ ഭാവ്നഗറിൽ നടന്ന സാംസ്കാരിക പരിപാടിക്കിടെയാണ് കലാകാരന്മാർക്കൊപ്പം സ്മൃതി ഇറാനി ചുവടുവച്ചത്.
ഇരു കൈകളിലും വാളേന്തി നിൽക്കുന്ന മന്ത്രിയേയും, ശേഷം കലാകാരന്മാർക്കൊപ്പം ചുവടുവയ്ക്കാൻ ശ്രമിക്കുന്ന സ്മൃതി ഇറാനിയെയും വീഡിയോയിൽ കാണാം. വാർത്താ ഏജൻസിയായ എഎൻഐ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഗുജറാത്തിലും രാജസ്ഥാനിലും പ്രചാരത്തിലുള്ള ഒരു പരമ്പരാഗത നാടോടി നൃത്ത രൂപമാണ് തൽവാർ റാസ്. ഗുജറാത്ത് ബിജെപി പ്രസിഡന്റ് ജിതു വഗാനി, ലോക്സഭാ എംപി ഭാരതിബെൻ ഷിയാൽ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam