കശ്‍മീരില്‍ ഹിമപാതത്തില്‍ എട്ട് മരണം; രണ്ട് സൈനികരെ കാണാതായി

By Web TeamFirst Published Jan 14, 2020, 12:45 PM IST
Highlights

സോന്മാര്‍ഗില്‍ ഉണ്ടായ മഞ്ഞിടിച്ചിലിലാണ് അഞ്ച് നാട്ടുകാര്‍ കൊല്ലപ്പെട്ടത്. 

കശ്മീര്‍: ജമ്മുകശ്മീരില്‍ കനത്ത ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു. വടക്കന്‍ ജമ്മുകശ്മീരിലെ കുപ്‍വാര ബാരാമുള്ള ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. കുപ്‍വാരയില്‍ മച്ചില്‍ സെക്ടറില്‍ വിന്യസിച്ചിരുന്ന സൈനികരാണ് മരിച്ചത്. അതേസമയം മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് കാണാതായ രണ്ടുസൈനികര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. 

സോന്മാര്‍ഗില്‍ ഉണ്ടായ മഞ്ഞിടിച്ചിലിലാണ് അഞ്ച് നാട്ടുകാര്‍ കൊല്ലപ്പെട്ടത്. രാത്രി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ നാല് നാട്ടുകാരെ രക്ഷപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാസ്പൂരില്‍ ഒന്നില്‍ അധികം തവണ മഞ്ഞിടിച്ചില്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറിലായി ജമ്മുകശ്‍മീരിലെ വിവിധ ഇടങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ചയാണ്  റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. കഴിഞ്ഞയാഴ്‍ച ബാരാമുള്ളയില്‍ ഉണ്ടായ മഞ്ഞിടിച്ചില്‍ രണ്ട് സൈനികര്‍ മരിച്ചിരുന്നു. 

click me!