അഛന്‍ അമ്മയെ കൊന്ന് കെട്ടിത്തൂക്കി, 4 വയസുകാരി വീഡിയോ കോളിലൂടെ അമ്മൂമ്മയെ വിവരം അറിയിച്ചു

Published : Feb 07, 2025, 01:34 PM IST
അഛന്‍ അമ്മയെ കൊന്ന് കെട്ടിത്തൂക്കി, 4 വയസുകാരി വീഡിയോ കോളിലൂടെ അമ്മൂമ്മയെ വിവരം അറിയിച്ചു

Synopsis

രോഹിത് കുമാര്‍ റൂബിയെ കെട്ടിത്തുക്കിയത് കണ്ട മകള്‍ അമ്മൂമ്മയെ വിവരം അറിയിക്കുകയായിരുന്നു. കുട്ടി അമ്മൂമ്മയെ വീഡിയോ കോള്‍ ചെയ്ത് അമ്മയെ അഛന്‍ കെട്ടിതൂക്കി എന്നും, ഇപ്പോള്‍ മിണ്ടുന്നില്ലെന്നും പറഞ്ഞു.

ലക്നൗ: ഉത്തര്‍ പ്രദേശില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍. മൊറാദാബാദിലെ ബുദ്ധി വിഹാര്‍ കോളനിയിലാണ് സംഭവം. മൊറാദാബാദില്‍ അധ്യാപികയായിരുന്ന റൂബി (35) യാണ് കൊല്ലപ്പെട്ടത്.  ഭര്‍ത്താവ് രോഹിത് കുമാര്‍ റൂബിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നു. ഇവര്‍ക്ക് 4 വയസ്സുള്ള ഒരു മകളുണ്ട്. 

രോഹിത് കുമാര്‍ റൂബിയെ കെട്ടിത്തുക്കിയത് കണ്ട മകള്‍ അമ്മൂമ്മയെ വിവരം അറിയിക്കുകയായിരുന്നു. കുട്ടി അമ്മൂമ്മയെ വീഡിയോ കോള്‍ ചെയ്ത് അമ്മയെ അഛന്‍ കെട്ടിതൂക്കി എന്നും, ഇപ്പോള്‍ മിണ്ടുന്നില്ലെന്നും പറഞ്ഞു.  കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ റൂബിയുടെ ശരീരം വിഡിയോ കോളിലൂടെ അവരുടെ അമ്മ കണുകയായിരുന്നു. തുടര്‍ന്ന് അടുത്ത ബന്ധുക്കളെയും പൊലീസിനേയും വിവരം അറിയിച്ചു. ഭര്‍ത്താവ് രോഹിത് കുമാര്‍ റൂബിയോട് നിരന്തരം പണം ആവശ്യപ്പെട്ടിരുന്നതായി യുവതിയുടെ കടുംബാംഗങ്ങള്‍ ആരോപിച്ചു.

2019ലായിരുന്നു ഇവരുടെ വിവാഹം. മുറാദാബാദിലെ വാടകവീട്ടിലാണ് മകളോടൊപ്പം ഇരുവരും കഴിഞ്ഞിരുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും. തുടരന്വേഷണം നടന്നുവരികയാണെന്നും പൊലീസ് സുപ്രണ്ട് റണ്‍വിജയ് സിങ് പറഞ്ഞു.

Read More: ലീവ് അനുവദിച്ചില്ല, 4 സഹപ്രവർത്തകരെ തുരുതുരാ കുത്തിയ സർക്കാർ ജീവനക്കാരൻ പിടിയിൽ; സംഭവം ബംഗാളിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യാത്ര തുടങ്ങിയപ്പോഴാണ് അറിഞ്ഞത്, പേഴ്സിൽ നയാ പൈസയില്ല, ഓട്ടോ ഡ്രൈവര്‍ പറഞ്ഞത് കേട്ട് അങ്ങനെ നിന്നുപോയെന്ന് യുവാവ്
സ്വർണവും ഡയമണ്ടും അടക്കം 10 കോടിയുടെ കവർച്ച, ഇനിയും തുമ്പില്ലാതെ പൊലീസ്, അന്വേഷണം ആന്ധ്രയിലേക്കും