ഛത്തീസ്ഗഡില്‍ നക്സലുകളുമായി ഏറ്റുമുട്ടല്‍; മലയാളി ജവാന്‍ കൊല്ലപ്പെട്ടു

Published : Jun 28, 2019, 05:54 PM ISTUpdated : Jun 28, 2019, 05:57 PM IST
ഛത്തീസ്ഗഡില്‍ നക്സലുകളുമായി ഏറ്റുമുട്ടല്‍;  മലയാളി ജവാന്‍ കൊല്ലപ്പെട്ടു

Synopsis

ഇടുക്കി മുക്കിടിയില്‍ സ്വദേശി ഒ.പി.സജു ആണ് മരിച്ചത്. 

ഛത്തീസ്ഗഡ്: ബിജാപൂരില്‍ നക്സലുകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് ജവാന്മാരില്‍ ഒരാള്‍ മലയാളി. ഇടുക്കി മുക്കിടിയില്‍ സ്വദേശി ഒ.പി.സജു ആണ് മരിച്ചത്. സിആർപിഎഫിൽ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു സാജു .ഏറ്റമുട്ടലിനിടെ വെടിയേറ്റ പ്രദേശവാസിയായ പെണ്‍കുട്ടിയും മരിച്ചു.

ഇന്ന് രാവിലെ 11 മണിയോടെയാണ് സിആര്‍പിഎഫിന്‍റെ 199ാം ബറ്റാലിയനും പൊലീസും ചേര്‍ന്ന സംഘവും നക്സലുകളുമായി ചത്തീസ്ഗഢിലെ ബിജാപൂരിൽ ഏറ്റമുട്ടലുണ്ടായത്.  ബീജാപൂരിലെ കേശുകുത്തൽ ഗ്രാമത്തിൽ തെരച്ചിലിനായി എത്തിയ സിആ‌ർപിഎഫ്  സംഘത്തിന് നേരെ  നക്സലുകൾ വെടിവെക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടെ  അതുവഴി കടന്നു പോകുകയായിരുന്നു രണ്ട് പെൺകുട്ടികൾക്കും വെടിയേറ്റിരുന്നു. ഇതിൽ ഒരാളാണ് മരിച്ചത്.

 കർണാടക സ്വദേശി മഹാദേവ , ഉത്തർപ്രദേശ് സ്വദേശി മദൻപാൽ സിങ്ങ് എന്നിവരാണ് മരിച്ച മറ്റു ജവാന്മാർ.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്
ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ