ജമ്മുകശ്മീരിലെ നൗഷേരയിൽ നിയന്ത്രണരേഖയ്ക്ക് സമീപം വെടിവയ്പ്പ്; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

By Web TeamFirst Published Jan 1, 2020, 10:30 AM IST
Highlights

സൈനിക പരിശോധന നടത്തുന്നതിനിടെ ഇന്ന് രാവിലെയാണ് സംഭവം.  ഇന്നലെ പുൽവാമയിൽ കുഴി ബോംബ് സ്ഫോടനത്തിനിടെ ഗ്രാമീണന് പരിക്കേറ്റിരുന്നു. 

ദില്ലി: നിയന്ത്രണരേഖയില്‍ പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനിടെ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് സൈനികര് മരിച്ചു. ജമ്മു കശ്മീരിലെ നൗഷേര മേഖലയിൽ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. സൈനിക പരിശോധനക്കിടെയായിരുന്നു നുഴ‍‍ഞ്ഞുകയറ്റക്കാരുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്.

തീവ്രവാദികളുടെ സാന്നിധ്യം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി അതിര്‍ത്തിയിൽ വ്യാപക പരിശോധന നടന്നുവരികയാണ്.  ഇന്നലെ പുൽവാമയിൽ കുഴി ബോംബ് സ്ഫോടനത്തിനിടെ ഗ്രാമീണന് പരിക്കേറ്റിരുന്നു. 

സൈനിക ഓപ്പറേഷനിടെ ഇന്ന് രാവിലെ വെടിവയ്പ്പ് ഉണ്ടായെന്നാണ് സൈന്യം നല്‍കുന്ന വിശദീകരണം. മേഖലയിൽ പരിശോധന തുടരുകയാണ്. പ്രദേശത്ത് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

click me!