വിമത നേതാക്കൾക്കെതിരെ പ്രവ‍ർത്തക സമിതിയിൽ ആഞ്ഞടിച്ച് സോണിയ ​ഗാന്ധി

Published : Oct 16, 2021, 01:02 PM IST
വിമത നേതാക്കൾക്കെതിരെ പ്രവ‍ർത്തക സമിതിയിൽ ആഞ്ഞടിച്ച് സോണിയ ​ഗാന്ധി

Synopsis

പൊതുതാൽപര്യമുള്ള ഒരു വിഷയം പോലും കഴിഞ്ഞ രണ്ട് വർഷത്തിനിടെ താൻ അവഗണിച്ചിട്ടില്ലെന്നും സോണിയ വിമതരെ അറിയിച്ചു. 

ദില്ലി: നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ചേർന്ന കോൺ​ഗ്രസ് പ്രവ‍ർത്തക സമിതിയോ​ഗത്തിൽ (CWC) വിമതവിഭാ​ഗമായ ​ഗ്രൂപ്പ്  23 (Group 23) നേതാക്കൾക്കെതിരെ അതിരൂക്ഷ വിമ‍ർശനമുയ‍ർത്തി പാർട്ടി അധ്യക്ഷ സോണിയ ​ഗാന്ധി (Sonia gandhi). നേതാക്കളുടെ സുതാര്യമായ സമീപനമാണ് താൻ ആ​​ഗ്രഹിക്കുന്നതെന്നും തന്നോട് പറയേണ്ട കാര്യം നേരിട്ട് പറയണമെന്നും അല്ലാതെ മാധ്യമങ്ങളിലൂടെയല്ല താനിതൊന്നും അറിയേണ്ടതെന്നും സോണിയ ​ഗാന്ധി പറഞ്ഞു. താൻ ഇടക്കാല അധ്യക്ഷയായിരിക്കും എന്നാൽ മുഴുവൻ സമയവും താൻ പ്രവ‍ർത്തിക്കുന്നുണ്ടെന്നും സോണിയ പറഞ്ഞു.  പാർട്ടിയുടെ നാല് ചുവരുകൾക്കപ്പുറം പറയേണ്ടത് പാർട്ടിയുടെ കൂട്ടായ തീരുമാനമങ്ങളായിരിക്കണമെന്നും സോണിയ പറഞ്ഞു. പൊതുതാൽപര്യമുള്ള ഒരു വിഷയം പോലും കഴിഞ്ഞ രണ്ട് വർഷത്തിനിടെ താൻ അവഗണിച്ചിട്ടില്ലെന്നും സോണിയ വിമതരെ അറിയിച്ചു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ടര ലക്ഷം രൂപ വിലയുള്ള വളർത്തുതത്തയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്റ്റീൽ പൈപ്പ് ഹൈ വോൾട്ടേജ് ലൈനിൽ തട്ടി, യുവാവിന് ദാരുണാന്ത്യം
‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ