കോണ്‍ഗ്രസ് അധ്യക്ഷന്‍ ആര്; ചര്‍ച്ചകളില്‍ പങ്കെടുക്കാതെ സോണിയയും രാഹുലും

By Web TeamFirst Published Aug 10, 2019, 1:13 PM IST
Highlights

പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുത്തെങ്കിലും മേഖല തിരിച്ചുള്ള വിശാല ചർച്ചയിൽ നിന്ന് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിട്ടുനിന്നു.

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കാനുള്ള ചർച്ചകളുടെ ഭാഗമാകാൻ  സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വിസമ്മതിച്ചു. പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുത്തെങ്കിലും മേഖല തിരിച്ചുള്ള വിശാല ചർച്ചയിൽ നിന്ന് ഇരുവരും വിട്ടുനിന്നു.

രാഹുല്‍ ഗാന്ധി രാജിവച്ചതിനെത്തുടര്‍ന്നുണ്ടായ നേതൃത്വ പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് ഇന്ന് പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നത്. പാര്‍ട്ടി ഇടക്കാല അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.  ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രിയങ്കാ ഗാന്ധി മാത്രമാണ്  നെഹ്റു കുടുംബത്തിൽ നിന്ന് പ്രവര്‍ത്തക സമിതി യോഗത്തിലെ ചർച്ചകളിൽ പങ്കെടുക്കുന്നത്. കേരളം, തമിഴ്നാട്, പുതുച്ചേരി തുടങ്ങിയ ദക്ഷിണമേഖലയിലെ നേതാക്കളുമായി ചർച്ച നടത്താനുള്ള ചുമതല മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനാണ്.
 
ഇടക്കാല അധ്യക്ഷ സ്ഥാനത്തേക്ക്  മുകുൾ വാസ്നിക്കിനാണ് ചർച്ചകളിൽ മുൻതൂക്കം. മല്ലികാർജുൻ ഖാർഗെയുടെ പേരും പരിഗണനയിൽ ഉണ്ട്. കെ സി വേണുഗോപാൽ വർക്കിങ് പ്രസിഡന്‍റായേക്കുമെന്നും സൂചനയുണ്ട്. 

click me!