Latest Videos

ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ; നരേന്ദ്രമോദിയെ ആശംസിച്ച് സോണിയാ ഗാന്ധി

By Web TeamFirst Published Sep 17, 2019, 12:51 PM IST
Highlights

പിറന്നാൾ ദിനത്തിലാണ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസ നേര്‍ന്നത്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസയുമായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. 69 ാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രിക്കാണ് സോണിയാ ഗാന്ധി ആശംസ നേര്‍ന്നത്. ആരോഗ്യവും സന്തോഷവും നിറഞ്ഞ ജീവിതം നേരുന്നു. ഇതായിരുന്നു സോണിയാ ഗന്ധിയുടെ ആശംസ.

Congress: Party President Sonia Gandhi has extended her greetings to Prime Minister, Narendra Modi on his birthday. She wished him a healthy, happy and long life. (file pics) pic.twitter.com/zjw4QGIAZW

— ANI (@ANI)

പിറന്നാൾ ദിനത്തിലും വിപുലമായ പരിപാടികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉണ്ടായിരുന്നത്. അമ്മയോടൊപ്പം പിറന്നാൾ ആഘോഷിക്കാൻ അഹമ്മദാബാദിലെത്തിയ നരേന്ദ്രമോദി ഗുജറാത്ത് സര്‍ക്കാര്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിൽ സംഘടിപ്പിക്കുന്ന നര്‍മദ മഹോത്സവത്തിലും പങ്കെടുത്തു.

click me!