
ബെംഗളൂരു : രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഒപ്പം അണിചേരാനെത്തിയ എഐസിസി അധ്യക്ഷ സോണിയ ഗാന്ധി കർണാടകയിലെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി . കര്‍ണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ, സിദ്ധരാമ്മയ്യ എന്നിവരെ പ്രത്യേകം കണ്ടു . നേതൃത്വങ്ങളുടെ ഭിന്നതയിൽ സോണിയഗാന്ധി അതൃപ്തി അറിയിച്ചു. ഒരുമിച്ച് നിൽക്കണമെന്ന് നിർദേശവും നൽകി. ഇന്നും സോണിയ നേതാക്കളെ നേരിൽ കാണും.
സോണിയ ഗാന്ധിയുടെ അടക്കം പിന്തുണയോടെ അധ്യക്ഷ സ്ഥാനത്തേക്ക് മൽസരിക്കുന്ന മല്ലികാര്‍ജുന ഖാര്‍ഗെയുടെ സ്ഥാനാർഥിത്വം ചർച്ചയായി. ഇന്നലെ രാത്രി മൈസൂരുവിലെ കബനി റിസോർട്ടിൽ ആയിരുന്നു നേതാക്കളുമായുള്ള അനൗദ്യോഗിക കൂടിക്കാഴ്ച
കോണ്‍ഗ്രസിന്‍റെ ശക്തി പ്രകടനമാക്കി മാറ്റി കര്‍ണാടകയിലെ ഭാരത് ജോഡോ യാത്ര
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam