സോണിയയുടെ കത്തിന് പാർലമെന്‍ററികാര്യ മന്ത്രിയുടെ വിമർശനം; 'പാർലമെന്‍റ് സമ്മേളനത്തെ രാഷ്ട്രീയവത്കരിക്കുന്നു'

Published : Sep 06, 2023, 07:45 PM ISTUpdated : Sep 10, 2023, 12:44 AM IST
സോണിയയുടെ കത്തിന് പാർലമെന്‍ററികാര്യ മന്ത്രിയുടെ വിമർശനം; 'പാർലമെന്‍റ് സമ്മേളനത്തെ രാഷ്ട്രീയവത്കരിക്കുന്നു'

Synopsis

സർക്കാരിന്‍റെ വിവേചനാധികാരമാണ് അജണ്ട നിശ്ചയിക്കലെന്നും പാർലമെന്‍ററികാര്യ മന്ത്രി വ്യക്തമാക്കി

ദില്ലി: പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷവുമായി ചർച്ച നടത്തണമെന്നാവശ്യപ്പെട്ടുള്ള കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ കത്തിനെ വിമർശിച്ച് കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി രംഗത്ത്. കത്തിലൂടെ സോണിയ ഗാന്ധി പാർലമെന്‍റ് സമ്മേളനത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നുവെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. പ്രതിപക്ഷവുമായി സമ്മേളനത്തിന് മുമ്പ് അജണ്ട ചെയ്യാറില്ല. സർക്കാരിന്‍റെ വിവേചനാധികാരമാണ് അജണ്ട നിശ്ചയിക്കലെന്നും പാർലമെന്‍ററികാര്യ മന്ത്രി വ്യക്തമാക്കി. സമ്മേളനത്തിന് മുൻപ് പ്രതിപക്ഷവുമായി അജണ്ട ചർച്ച ചെയ്ത കീഴ് വഴക്കം ഇതുവരെയില്ലെന്നും പിന്നെയെന്താണ് ഇപ്പോൾ ഇങ്ങനെയെന്നും പ്രൾഹാദ് ജോഷി ചോദിച്ചു.

ജി 20 ക്ക് മുമ്പേ അതിപ്രധാനം, 3 ദിനം! ജക്കാർത്ത യാത്ര, ബൈഡനുമായി കൂടിക്കാഴ്ച; പ്രധാനമന്ത്രി ഫുൾ ബിസിയാണ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ ദില്ലിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യയോഗം രാംനാഥ് കൊവിന്ദിന്റെ വസതിയിൽ ചേരും എന്നതാണ്. സമിതി അംഗങ്ങളായ ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. 8 അംഗ സമിതിയില്‍ നിന്ന് കോണ്‍ഗ്രസ് പ്രതിനിധി അധിര്‍ രഞ്ജന്‍ ചൗധരി പിന്മാറിയിരുന്നു. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതടക്കമുള്ള അജണ്ടകള്‍ യോഗം പരിശോധിക്കും. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായി സര്‍ക്കാര്‍ ഒരുക്കം തുടങ്ങിയതെന്നാണ് സൂചന. ജൂണില്‍ രാംനാഥ് കൊവിന്ദിനെ അമിത് ഷായും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പൽ സെക്രട്ടറിയും കണ്ട് ഇതിനായുള്ള പഠനം നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി പത്ത് ഗവര്‍ണ്ണര്‍മാരെയും, ഭരണഘടന വിദഗ്ധരെയും കണ്ട് രാംനാഥ് കൊവിന്ദ് ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രാഥമിക നിരീക്ഷണം ഒരു പക്ഷേ പ്രത്യക സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും.

അമിത്ഷാ അടക്കം പ്രതിനിധികളെത്തി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യയോഗം ഉടൻ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച മുൻ കശ്മീർ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ്, 15ാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻ കെ സിങ്, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കേന്ദ്ര നിയമ സഹമന്ത്രി അർജുൻ രാം മേഘ്‌വാൾ സമിതിയിലെ പ്രത്യേക ക്ഷണിതാവും കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതിൻ ചന്ദ്രയാണ് സമിതിയുടെ സ്ഥിരം സെക്രട്ടറിയുമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ